ചിത്രം : ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് യുവജനപ്രസ്ഥാനം കോട്ടയം സെൻട്രൽ ഭദ്രാസനം എം ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നൽകിയ സ്വീകരണത്തിന്റ ഉദ്ഘാടനം കോട്ടയം എക്‌സൈസ് കമ്മീഷണർ അജയ് കെ.ആർ നിർവഹിക്കുന്നു. ഡോ.യൂഹാനോൻ മാർ ദീയ്‌സ്‌ക്കോറോസ് മെത്രാപ്പോലീത്താ, മലങ്കര മൽപ്പാൻ ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌കോപ്പാ, കോട്ടയം പഴയ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി.മാത്യു, ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, കോട്ടയം സെൻട്രൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിനു മാത്യൂസ് ഇട്ടി, സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോൺ ,കേന്ദ്ര ട്രഷറാർ രെഞ്ചു.എം.ജോയ്, ജോർജ് കുര്യൻ ,അബി എബ്രഹാം കോശി എന്നിവർ സമീപം.
കോട്ടയം : ലഹരി വിപത്തിനെതിരെ മലങ്കര ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കാസർകോഡ് നിന്നാരംഭിച്ച സന്ദേശയാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. കോട്ടയം സെൻട്രൽ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ എം.ഡി.സെമിനാരി ഹയർ സെക്കൻഡറി സ്‌ക്കൂളിൽ സംഘടിപ്പിച്ച സമ്മേളനം എക്‌സൈസ് ജില്ലാ കമ്മീഷണർ അജയ് കെ.ആർ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ.യൂഹാനോൻ മാർ ദീയ്‌സ്‌ക്കോറോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സന്ദേശയാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.ഡി.സെമിനാരി സ്‌ക്കൂൾ വിദ്യാർത്ഥികളും, ഇടവകകളിലെ യുവജനപ്രസ്ഥാന അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
മലങ്കര മൽപ്പാൻ ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌കോപ്പാ, കോട്ടയം പഴയ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോർജ്, ഫാ.വിജു ഏലിയാസ്, ഫാ.ജെയിൻ സി.മാത്യു, കോട്ടയം സെൻട്രൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിനു മാത്യൂസ് ഇട്ടി, സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോൺ ,ഹെഡ് മാസ്റ്റർ ഡാനിഷ് പി ജോൺ, കേന്ദ്ര ട്രഷറാർ രെഞ്ചു.എം.ജോയ്, അബി എബ്രഹാം കോശി യുവജനപ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ജോർജ് കുര്യൻ എന്നിവർ പ്രസംഗിച്ചു.