അർദ്ധരാത്രി മുതൽ സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറക്കരുത് എന്ന് സി ഐ ടി യു : പണിമുടക്ക് കേരളത്തിൽ ഹർത്താൽ ആകും

തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതല്‍. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകള്‍ പിൻവലിക്കണമെന്നതുള്‍പ്പെടെ 17 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

Advertisements

തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകള്‍ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികള്‍ക്കും കരാർ തൊഴിലാളികള്‍ക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി 12 മണി മുതല്‍ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്‌ എം എസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രേഡ് യൂണിയനുകള്‍ക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കില്‍ അണിനിരക്കുമ്ബോള്‍ കേരളത്തില്‍ നാളെ ജനജീവിതം സ്തംഭിക്കാനാണ് എല്ലാ സാധ്യതയും. കടകളടച്ചും, യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന്സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ബസ് ഓട്ടോ ടാക്സി സർവീസുകളും പേരിന് മാത്രമാകും.

എന്നാല്‍ അതിനിടെ സമരത്തെ പരോക്ഷമായി വെല്ലുവിളിച്ച്‌ സംസ്ഥാന സർക്കാരിലെ ഒരു മന്ത്രി തന്നെ രംഗത്തെത്തിയത് സംഘാടകർക്ക് അപ്രതീക്ഷിത തിരിച്ചടിയായി. കെഎസ്‌ആർടിസി നാളെ സർവീസ് നടത്തുമെന്ന് പറഞ്ഞ മന്ത്രി ഗണേഷ് കുമാർ ജീവനക്കാർ എല്ലാവരും സംതൃപ്തർ എന്നുകൂടി പറഞ്ഞിട്ടുണ്ട്. സമരം പ്രഖ്യാപിച്ച യൂണിയനുകള്‍ ഒന്നും കെഎസ്‌ആർടിസിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍,പണിമുടക്ക് സംബന്ധിച്ച്‌ നേരത്തെ തന്നെ കത്ത് നല്‍കിയതായി വ്യക്തമാക്കി കെഎസ്‌ആർടിസിലെ ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവനയെ തള്ളി ഇടതുമുന്നണി കണ്‍വീനർ ടി പി രാമകൃഷ്ണനും രംഗത്തെത്തി. കെഎസ്‌ആർടിസി ജീവനക്കാർ നാളെ പണിമുടക്കുമെന്ന് വ്യക്തമാക്കിയ ടിപി രാമകൃഷ്ണൻ മന്ത്രിയുടെ പ്രസ്താവന സമരത്തെ ബാധിക്കുമെന്ന് കൂടി പറഞ്ഞു.

Hot Topics

Related Articles