പാലാ ഗവ.ജനറല്‍ ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി : കേരളത്തിലെ ആരോഗ്യമേഖലയുടെ തകര്‍ച്ചക്ക് സാക്ഷ്യം മന്ത്രി സജി ചെറിയാന്റെ തുറന്നു പറച്ചില്‍ : അഡ്വ. ടോമി കല്ലാനി

പാലാ: കേരളത്തിലെ ആരോഗ്യ മേഖലയുടെ അനാരോഗ്യം അതിഗുരുതരമെന്നും അതിനു തെളിവാണ് സംസ്ഥാന മന്ത്രി സജി ചെറിയാന്റെ തുറന്നു പറച്ചില്‍ എന്നും കെ. പി. സി. സി. നിര്‍വാഹക സമിതി അംഗം അഡ്വ. ടോമി കല്ലാനി.

Advertisements

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ തന്നെ മരണവക്കില്‍ എത്തിച്ചെന്നും സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സ നടത്തിയില്ലായിരുന്നെങ്കില്‍ താന്‍ മരണപെട്ടേനെ എന്നുമുള്ള മന്ത്രിയുടെ പ്രസ്താവന പിണറായി സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ പറ്റിയുള്ള വിലയിരുത്തല്‍ ആണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തില്‍ ആശുപത്രി കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണ് ഇനി ഒരു ദുരന്തം കൂടി ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കും വരെ കോണ്‍ഗ്രസ് സമരരംഗത്തു തുടരുമെന്നു അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥക്കും എതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.ടോമി കല്ലാനി.

നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചിനെ ആശുപത്രിഗേറ്റിലേക്ക് കടത്തിവിടാതെ പോലീസ് ബലം പ്രയോഗിച്ച്തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ഉന്തും തള്ളും ഉണ്ടായെങ്കിലും ആശുപത്രി കവാടത്തില്‍ വച്ച് തന്നെ യോഗം നടന്നു.

ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മോളി പീറ്റര്‍, സി.ടി രാജന്‍, ആര്‍. സജീവ്, പ്രൊഫ.സതീശ് ചൊള്ളാനി, ആര്‍.പ്രേംജി, രാജന്‍ കൊല്ലംപറമ്പില്‍, സാബു അബ്രഹാം, ബെന്നി ചോക്കാട്ട്, ഷോജി ഗോപി, ജയിംസ് ജീരകത്തില്‍, സന്തോഷ് മണര്‍കാട്ട്, സാബു അവുസേപ്പറമ്പില്‍, ടി.ജെ ബഞ്ചമിന്‍, ആനി ബിജോയി, ബെന്നി കച്ചിറമറ്റം, കെ.ടി തോമസ്, ആല്‍ബിന്‍ ഇടമനശ്ശേരി, ടോണി തൈപ്പറമ്പില്‍, പ്രേംജിത്ത് ഏര്‍ത്തയില്‍, ബിബിന്‍ രാജ്, തോമസുകുട്ടി നെച്ചിക്കാട്ട്, ഉണ്ണി കുളപ്പുറം, ഷൈന്‍ പാറയില്‍, ജോണ്‍സണ്‍ നെല്ലുവേലി, കെ.ജെ. ദേവസ്യ, പയസ് ചൊവ്വാറ്റുകുന്നേല്‍, ജയചന്ദ്രന്‍ കീപ്പാറ, ജിഷ്ണു, പി.ഡി ദേവസ്യ, ജോഷി ജോഷ്വാ, ആര്‍ ശ്രീകല, മനോജ് ചീങ്കല്ലേല്‍,. മനോജ് വള്ളിച്ചിറ, ബിനോയി ചൂരനോലി, സണ്ണി അവുസേപ്പറമ്പില്‍, പി.വി രാമന്‍, രാജപ്പന്‍ പുത്തന്‍മ്യാലില്‍, ജോയി മഠം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles