വൈക്കം തലയോലപ്പറമ്പിൽ മരം വെട്ടുകാരനായ അസം സ്വദേശി മരത്തിൽ കുടുങ്ങി : മരം വെട്ടുകാരനെ അഗ്നിരക്ഷാ സേന രക്ഷിച്ചു

വൈക്കം: വൈക്കം തലയോലപറമ്പ് പഞ്ചായത്ത് വടയാർ കണ്ണമ്പുഞ്ചയിൽ രമണിയുടെ വീട്ടിലെ മരത്തിൽ കുടുങ്ങിയ ആസാം സ്വദേശിയായ മരംവെട്ടുകാരനെ വൈക്കം ഫയർഫോഴ്സ് രക്ഷിച്ചു.
40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി ഇരുന്ന ആസാം സ്വദേശിയായ ഷാജഹാ(35)നെ യാണ് വൈക്കം ഫയർ ഫോഴ്സ് രക്ഷിച്ചത്.

Advertisements

മരത്തിനു മുകളിൽ മരംവെട്ടുകാരൻ അപകടപ്പെട്ട കാര്യം നാട്ടുകാർ വൈക്കം ഫയർ &റെസ്ക്യൂ വിനെ അറിയിച്ചതിനെ തുടർന്ന് രണ്ടു യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി. അപകട സമയം കൂടെ ഉണ്ടായിരുന്ന മൈനുൽഹഖ് ഷാജഹാനെ കയറുകൊണ്ട് മരത്തിൽ ബന്ധിച്ച് താങ്ങി നിർത്തിയിരുന്നു. ഫയർഫോഴ്സ് എത്തി ലാഡർ ഉപയോഗിച്ച് നെറ്റിൻ്റെയും റോപ്പിൻ്റെയും സഹായത്താൽ ഷാജഹാനെ സുരക്ഷിതനായി താഴെ ഇറക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ ടി. പ്രതാപ് കുമാർ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അനിൽരാജ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മാരായ പ്രജീഷ് , അഭിലാഷ്, ശ്രീജിത്ത്‌, അൻസാർ, എസ്. രഞ്ജിത്ത്, അരുൺരാജ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles