വൈക്കം: മൂത്തേടത്തുകാവ് പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവികരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റമ്പലത്തിൻ്റെ സമർപ്പണം നടത്തി. ഹൈദ്രാബാദ് സ്വദേശി രവീന്ദ്രഗൗഡ്, ഭാര്യ ജ്യോതി എന്നിവർ ചേർന്നാണ് ചുറ്റമ്പല സമർപ്പണം നടത്തിയത്. ചുറ്റമ്പല സമർപ്പണ ചടങ്ങിന്റെ ദീപ പ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടുമന കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
തന്ത്രിമാരായ മോനാട്ടുമന ഗോവിന്ദൻ നമ്പൂതിരി, ചെറിയകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രം കാര്യദർശി എ.ജി.വാസുദേവൻ നമ്പൂതിരി, മാനേജർ സാഗർകുമാർ എന്നിവർ പങ്കെടുത്തു.
ഏപ്രിൽ ആറിനാണ് ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രത്തിലെ അഷ്ട ബന്ധ കലശവും ഉപദേവതമാരുടെ പ്രതിഷ്ഠയും ആരംഭിച്ചു. 13ന് രാവിലെ 11.12 നും 11.56 നും ഇടയിൽ തന്ത്രി മോനാട്ടുകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് അഷ്ടബന്ധ സ്ഥാപനം. നവീകരണത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളുമുണ്ട്.