ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താൽ ആയി : തൊഴിലാളികളും ജീവനക്കാരും വ്യാപാരികളും പണിമുടക്കിൻ്റെ ഭാഗമാകുന്നു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. ചൊവ്വ രാത്രി പന്ത്രണ്ടിന്‌ ആരംഭിച്ച പണിമുടക്ക്‌ കേരളത്തില്‍ ബന്ദിന് സമാനമായേക്കും. വിവിധ മേഖലകളിലെ തൊഴിലാളികളും ജീവനക്കാരും വ്യാപാരികളും പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്.

Advertisements

തൊഴിലാളികളും കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിങ്‌, ഇൻഷുറൻസ്‌ മേഖലയിലുള്ളവരും പണിമുടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് രാവിലെ പ്രകടനവും രാജ്‌ഭവനു മുന്നിലെ കൂട്ടായ്‌മയും നടക്കും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്പോണ്‍സേഡ് പണിമുടക്ക് എന്ന വിമർശനങ്ങള്‍ക്കിടെയാണ് ഡയസ്നോണ്‍ പ്രഖ്യാപനം. കെഎസ്‌ആ‌ർടിസി സർവീസുകള്‍ പതിവു പോലെയെന്ന് ഗതാഗതമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും. ബസുകള്‍ നിരത്തിലിറക്കിയാല്‍ അപ്പോള്‍ കാണാമെന്നാണ് സിഐടിയു സംസ്ഥാന അധ്യക്ഷൻ ടിപി രാമകൃഷ്ണൻ്റെ മറുപടി
പോലീസ് സുരക്ഷയില്‍ കെഎസ്‌ആർടിസി

പണിമുടക്ക് ദിവസം സർവീസുമായി മുന്നോട്ട് പോകാനാണ് കെഎസ്‌ആ‌ർടിസി തീരുമാനം. ഇതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും നിലവിലെ കെഎസ്‌ആർടിസി സർവീസുകളെയും സമരം ബാധിച്ചേക്കും. സ്വകാര്യ ബസുകള്‍, ടാക്സി, ഓട്ടോ, സ്കൂളുകള്‍, ബാങ്ക്, സർക്കാർ ഓഫിസുകള്‍ തുടങ്ങിയവയെ എല്ലാം പണിമുടക്ക് ബാധിക്കാനാണ് സാധ്യത.

പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയത് ഇവ

ആശുപത്രി, മെഡിക്കല്‍ സ്റ്റോർ, ആംബുലൻസ്‌, മാധ്യമസ്ഥാപനം, പാല്‍ വിതരണം തുടങ്ങിയ അവശ്യസർവീസുകളെ ഒഴിവാക്കി. റെയില്‍വേ സ്റ്റേഷൻ, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം, മുൻകൂട്ടി നിശ്ചയിച്ച വിവാഹം, ടൂറിസം എന്നിവയെയും ഒഴിവാക്കി.
അധ്യാപകരും പണിമുടക്കില്‍ സ്കൂള്‍, കോളേജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ സ്കൂളുകളുകളുടെ പ്രവർത്തനത്തെ സമരം ബാധിച്ചേക്കും. കാലിക്കറ്റ്, കണ്ണൂർ, കേരള, എംജി സർവകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പണിമുടക്കുന്നവരില്‍ ബാങ്ക് ജീവനക്കാരും ഉള്‍പ്പെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവർത്തനത്തെയും ബാധിച്ചേക്കും.
നാളെ ദേശീയ പണിമുടക്ക്; കേരളത്തില്‍ സമ്ബൂർണ്ണമാകുമെന്ന് സംഘടനകള്‍; ബസുകള്‍ ഓടുമോ? കടകള്‍ അടയ്ക്കാൻ ആഹ്വാനം, അറിയേണ്ടതെല്ലാം
പണിമുടക്കുന്ന മറ്റ് തൊഴിലാളികള്‍

റെയില്‍വേ, ഗതാഗതം, ഇൻഷുറൻസ്‌, ബാങ്കിങ്, തപാല്‍, പ്രതിരോധം, ഖനി, നിർമാണം, ഉരുക്ക്‌, ടെലികോം, വൈദ്യുതി മേഖലകളിലെ തൊഴിലാളികള്‍, ആശ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാർ, ഓട്ടോ – ടാക്‌സി ഡ്രൈവർമാർ, ബീഡി തൊഴിലാളികള്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കുന്നു. സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാതെയും കടകള്‍ തുറക്കാതെയും സഹകരിക്കണമെന്ന് വിവിധ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles