ഫോട്ടോ: വെച്ചൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താ ഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭയും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്യുന്നു
Advertisements
വെച്ചൂർ: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താ ഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ പച്ചക്കറി തൈകൾ കർഷകർക്ക് നൽകി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മിനിമോൾ അധ്യക്ഷത വഹിച്ചു.യോഗത്തിൽ കൃഷി ഓഫീസർ ലിഡ ജേക്കബ്,കൃഷിഭവൻ ഉദ്യോഗസ്ഥർ,കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സെക്രട്ടറിമാർ, കർഷകർ എന്നിവർ പങ്കെടുത്തു.