ദേശീയ പണിമുടക്ക് : വൈക്കം നഗരത്തിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രകടനം നടത്തി

ഫോട്ടോ: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വൈക്കം നഗരത്തിൽ നടത്തിയ പ്രകടനം.

Advertisements

വൈക്കം:കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുംസർക്കാർ ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തിയ ദേശീയ പണിമുടക്ക് വൈക്കത്ത്‌ പൂർണം.സിവിൽ സ്റ്റേഷനിലെ ഉൾപ്പടെ സർക്കാർ ഓഫീസുകളിൽ ജീവനക്കാർ എത്താത്തതിനെ തുടർന്ന് സർക്കാർ ഓഫീസുകൾ തുറന്ന് പ്രവർത്തിച്ചില്ല. സ്കൂളുകളും കോളജുകളും വ്യാപാരശാലകളും ചന്തകളും പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. എന്നാൽ ആശുപത്രികളുടെയും മരുന്നുകടകളുടേയും പ്രവർത്തനങ്ങൾക്ക് തടസമുണ്ടായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ എസ് ആർ ടി സി സ്വകാര്യ ബസുകളും,ഓട്ടോ ടാക്സികളും പണിമുടക്കി. സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ വൈക്കം നഗരത്തിൽ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ പ്രകടനവും ബിഎസ്എൻഎൽ ഓഫീസ് മാർച്ചും നടത്തി.
ദേവസ്വം ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാർച്ച്‌ ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ സമാപിച്ചു.

തുടർന്ന് ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ചേർന്ന പ്രതിഷേധ സമരം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി നേതാവ് പി സുഗതൻ അധ്യക്ഷത വഹിച്ചു.ടി.എൻ.രമേശൻ, പി.വി.പുഷ്കരൻ,പി. എസ്.പുഷ്കരൻ,എം. എൻ.അനിൽകുമാർ,സി.പി.പ്രമോദ്,എബ്രഹാം പഴയകടവൻ,സി.പി. ജയരാജ്‌,കെ.അജിത്,ടി.ജി.ബാബു,സി.കെ.ആശ എം എൽ എ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles