കോട്ടയം: വിക്ടർ ജോർജ് അനുസ്മരണവും അവാർഡ് വിതരണവും നടത്തി. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ കൊച്ചി യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ ജിബിൻ ജെ. ചെന്പോലയ്ക്ക് മന്ത്രി അവാർഡ് സമ്മാനിച്ചു.
കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ജിജോയ് പി.ആർ, മലയാള മനോരമ സോഷ്യൽ മീഡിയ എഡിറ്റർ കെ. ടോണി ജോസ്, കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി.റെജി, മലയാള മനോരമ ലീഡ് റീഡേഴ്സ് റെസ്പോൺസ് ടി.പി.വേണുഗോപാൽ, അവാർഡ് ജേതാവ് ജിബിൻ ജെ. ചെമ്പോല എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രസ് ക്ലബ് പ്രസിഡന്‍റ് അനീഷ് കുര്യൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. വിക്‌ടറിന്‍റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ തുടങ്ങിയത്. വിക്ടർ ജോർജിന്‍റെ കുടുംബാംഗങ്ങളും മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.