കോട്ടയം; വീടുകളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത കാലമാണ്. പെൺകുട്ടികളെ പീഡിപ്പിക്കുന്ന.. മാനസികവും ശാരീരികവുമായി അതിക്രമം നടത്തി കൗമാരക്കാരായ പെൺകുട്ടികളെ ആത്മഹത്യയിലേയ്ക്കു വരെ തള്ളിവിടുന്ന വൈകൃത സ്വഭാവമുള്ള ചില പിതാക്കന്മാരുടെ കാലമാണ് ഇത്. സ്വാധീനവും ഉന്നത ബന്ധങ്ങളും ഉപയോഗിച്ച് വീടുകളിലെ അതിക്രമങ്ങൾ പോലും പരാതിയോ കേസോ ഇല്ലാതെ ഒതുക്കി തീർക്കുന്ന സാമൂഹിക വിരുദ്ധ ശക്തികൾ വീടുകൾക്കുള്ളിൽ പോലും ഉണ്ട്. ഇത്തരത്തിലുള്ള കാലത്താണ് ഓഫിസുകളിൽ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ് എന്ന് ജാഗ്രത ന്യൂസ് ലൈവ് പരിശോധിക്കുന്നത്.
വീടുകളിൽ പെൺകുട്ടികളെ ശാരീരീക മാനസിക പീഡനത്തിന് ഇരയാക്കി ആത്മഹത്യയിലേയ്ക്കു പോലും തള്ളിവിടുന്ന പിതാക്കന്മാരായ കാട്ടാളന്മാർ ഓഫിസുകളിൽ എത്തിയാൽ എത്രത്തോളം മോശമായാവും തന്റെ സ്ത്രീ ജീവനക്കാരോട് പെരുമാറുക എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഇത്തരത്തിലുള്ള ആഭാസന്മാരായ മുതലാളിമാർ നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. വെള്ളക്കുപ്പായമിട്ട് മാന്യതയുടെ മുഖം മൂടി അണിഞ്ഞ ഇവർ അക്ഷരാർത്ഥത്തിൽ സാമൂഹിക വിരുദ്ധത ഉള്ളിൽ അണിഞ്ഞ ദുഷ്ടശക്തികളായിരിക്കും.
വിരട്ടലും വിലപേശലുമായി സമൂഹത്തിൽ നിൽക്കുന്ന ഇവർ മന്ത്രിമാരും ഉന്നതര ഉദ്യോഗസ്ഥരും അടക്കമുള്ളവരുമായുള്ള ബന്ധവും സൃഷ്ടിച്ചാണ് തന്റെ മാന്യതയ്ക്ക് മൂടുപടം സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മന്ത്രിമാരുടെ പടം ഇട്ട ശേഷം തനിക്ക് ഉന്നത ബന്ധമുണ്ടെന്നും താൻ വലിയവനാണ് എന്നും ആളുകളെ തെറ്റിധരിപ്പിക്കുന്ന ഈ സാമൂഹിക വിരുദ്ധ ദുഷ്ടശക്തികളുടെ പരമമായ ലക്ഷ്യം സ്ത്രീകളെ ചൂഷണം ചെയ്യുക എന്നതാണ്. പല മേഖലകളിലും സ്ത്രീകൾക്ക് നേരെ അതിക്രമം നടക്കുന്നത് ഈ അടുത്ത കാലത്ത് വർദ്ധിച്ചു വരുന്നത് കാണുന്ന കാഴ്ചയാണ്.
എല്ലാ സ്ത്രീകളെയും ലൈംഗിക ഉപഭോഗ വസ്തുവാക്കണമെന്ന ഉദ്ദേശത്തോടെ നടക്കുന്ന വെള്ളയിട്ട ചില മാന്യന്മാരുടെ മുഖംമൂടി അണിഞ്ഞ സാമൂഹിക വിരുദ്ധ മുതലാളിമാരാണ് ചില സ്ഥാപനങ്ങളെ സ്ത്രീകൾക്ക് നരകമാക്കി മാറ്റുന്നത്. തന്റെ സ്ഥാപനത്തിലെ മറ്റെല്ലാ മുറികളിലും സിസിടിവി ക്യാമറാ സ്ഥാപിക്കുകയും, തന്റെ ക്യാബിനിൽ മാത്രം സിസിടിവി വയ്ക്കാതിരിക്കുകയും ചെയ്യുന്ന സ്ഥാപന ഉടമകളെ ശ്രദ്ധിച്ചാൽ മനസിലാകും തന്റെ സ്ത്രീ ജീവനക്കാരെ ലൈംഗിക ചൂഷണം ചെയ്യുകയാണ് ഈ മുതലാളിയുടെ ലക്ഷ്യം എന്ന്. സ്ത്രീ ജീവനക്കാർക്ക് നേരെ അസഭ്യവും അശ്ലീല പദപ്രയോഗവും നടത്തുകയാണ് ഈ സാമൂഹിക വിരുദ്ധനായ ഇത്തരക്കാരായ മുതലാളിമാരുടെ അടുത്ത നടപടി. ഇത് കേട്ട് ഏതെങ്കിലും ജീവനക്കാരിയായ സ്ത്രീ ചിരിച്ചാൽ തനിക്ക് വഴങ്ങാൻ ഇവൾ സന്നദ്ധയാണ് എന്ന് ചിന്തിച്ചുകൊണ്ടാണ് ഇത്തരക്കാരുടെ പിന്നീടുള്ള ഇടപെടൽ. തന്റെ മൊബൈൽ ഫോണിലുള്ള അശ്ലീല സംഭാഷണങ്ങളും, അശ്ലീല വീഡിയോകളും വനിതാ ജീവനക്കാരെ കൂട്ടി നിർത്തി പരസ്യമായി കാട്ടുകയാണ് ഈ സാമൂഹിക വിരുദ്ധരായ മുതലാളിമാരുടെ മറ്റൊരു രീതി. തന്റെ ലൈംഗിക വൈകൃതം പുറത്ത് കാട്ടാനുള്ള മറ്റൊരു രീതിയാണ് ഇവർ ഇവിടെ ഉപയോഗിക്കുന്നത്. തന്റെ മന്ത്രിമാർ അടക്കമുള്ള ഉന്നതരുമായുള്ള ബന്ധം പരസ്യമായി ഓഫിസിൽ വിളിച്ചു പറഞ്ഞ് നടക്കുന്ന ഈ വെള്ളക്കുപ്പായമിട്ട മാന്യന്മാരായ മുതലാളിമാർ ലക്ഷ്യമിടുന്നത് തനിക്ക് എതിരെ പരാതിപറഞ്ഞാൽ നിങ്ങളെ സഹായിക്കാൻ ആരുമുണ്ടാകില്ല എന്ന പ്രഖ്യാപനമാണ്. ഇത് കൂടാതെയാണ് സ്ത്രീകളെ സ്വന്തം ക്യാബിനിൽ വിളിച്ചു വരുത്തി കടന്നു പിടിക്കുന്നത്. സ്ത്രീ ലമ്പടന്മാരായ ഇത്തരം മുതലാളിമാരുടെ പ്രധാന ഹോബിയാണ് ഇത്. പലപ്പോഴും ജീവിക്കാൻ ഗതിയില്ലാതെ എത്തുന്ന പാവം സ്ത്രീ ജീവനക്കാരാണ് ഇവരുടെ കെണിയിൽ കുടുങ്ങുന്നത്. പരാതിപ്പെടാൻ ഒരുങ്ങിയാൽ ജോലിയിൽ നിന്നും പിരിച്ച് വിടുമെന്നും, തന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസിൽ കുടുക്കുമെന്നും ഈ സ്ത്രീ ലമ്പടന്മാരായ സാമൂഹിക വിരുദ്ധ മുതലാളിമാർ ഭീഷണിപ്പെടുത്തും. ഇനി ഇവർ പരാതിപ്പെടാൻ തയ്യാറായാൽ സ്ഥാപനത്തിലെ തന്റെ വിശ്വസ്തരായ ജീവനക്കാരെ ഉപയോഗിച്ച് ചർച്ച നടത്തി ഒത്തു തീർപ്പിൽ എത്തിക്കും. പരാതിക്കാരി ഒത്തു തീർപ്പിൽ എത്തി എന്ന് ഉറപ്പായാൽ ഉടൻ തന്നെ പരാതിക്കാരിയുടെ അക്കൗണ്ടിലേയ്ക്ക് പണം അയച്ചു നൽകുകയും, തന്നെ ഹണിട്രാപ്പിൽ കുടുക്കി പണം വാങ്ങി എന്ന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കള്ളന്മാരും കൊള്ളക്കാരുമായ വെള്ളക്കുപ്പായക്കാരായ മുതലാളിമാരും നമ്മുടെ നാട്ടിൽ ഉണ്ട്. ഇത്തരത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുന്ന വെള്ളക്കുപ്പായമിട്ട പകൽ മാന്യന്മാരായ മുതലാളിമാരെ നിലയ്ക്കു നിർത്താൻ നമ്മുടെ നാട്ടിൽ നിയമ സംവിധാനങ്ങളുണ്ട്. എന്നാൽ, പലപ്പോഴും ഈ പകൽ മാന്യന്മാരുടെ പണത്തിനും സ്വാധീനത്തിനും മീതെ പറക്കാൻ സാധാരണക്കാരായ ഈ സ്ത്രീകൾക്ക് സാധിക്കാറില്ല എന്നതാണ് സത്യം. എല്ലാ ഓഫിസുകളിലും സ്ത്രീകളുടെ സുരക്ഷയ്ക്കായി ആഭ്യന്തര പരാതി പരിഹാര സമിതികൾ കൊണ്ടു വന്നെങ്കിൽ മാത്രമേ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ സാധിക്കു.
എങ്ങിനെ ഓഫിസ് സുരക്ഷിതമാക്കാം. എവിടെ പരാതി നൽകണം. നാളെ വായിക്കാം.
കേട്ടാലറയ്ക്കുന്ന തെറിവിളി; അശ്ലീല ചുവയോടെ അശ്ലീല ആംഗ്യത്തോടെയുള്ള വാക്കുകൾ; ദ്വയാർത്ഥ പ്രയോഗങ്ങൾ; തട്ടലും മുട്ടലും തലോടലും; വെള്ളക്കുപ്പായമിട്ട നാട്ടിലെ പകൽ മാന്യന്മാരായ മുതലാളിമാരുടെ അതിക്രമം ഓഫിസിലും; സ്ത്രീകൾക്ക് ഓഫിസുകളും രക്ഷയില്ലാത്ത ഇടങ്ങളാകുന്നു; അതിക്രമത്തിൽ നിന്നും രക്ഷപെടാൻ എന്ത് ചെയ്യാം

Advertisements