കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 10 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 10 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന വലിയപള്ളി ട്രാൻസ്‌ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അരീപറമ്പ് സ്‌കൂൾ,പൊടിമറ്റം, ചാത്തൻപാറ,ചെന്നാമറ്റം ജയാ കോഫി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ , വേഷ്ണാൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി പഞ്ചായത്ത് പടി, സുഭിക്ഷം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിൽമ, ഗുഡ് എർത്ത്, മാധവൻ പടി, ന്യൂ ഡെയ്ൽ അപ്പാർട്ട്‌മെന്റ്, പനയിടവാല , തേമ്പ്ര വാൽ, കൈരളി ഫോർഡ് ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെയും കുരിശുപള്ളി, ചെട്ടിപ്പടി, നീലാണ്ടപ്പടി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഞണ്ടുകുളം പാലം, അമ്പലക്കവല ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും ഊട്ടിക്കുളം ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും. വാകത്താനംഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരക്കാട്ട് കുന്ന് , നൊച്ചുമൺ, പിച്ചനാട്ടുകുളം, മണികണ്ഠപുരം, രേവതിപ്പടി, അസംപ്ഷൻ ചർച്ച് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുലിക്കുഴി, പനക്കളം, ഫ്രഞ്ച്മുക്ക്, കേരളബാങ്ക്, തുരുത്തിപ്പള്ളി, അഞ്ചൽകുറ്റി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുറുമ്പനാടം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, ശ്രീ കൃഷ്ണ ടെംപിൾ, ലക്ഷ്മി പുരം പാലസ്, വേട്ടടി സ്‌കൂൾ, വേട്ടടി ടവർ, വേട്ടടി ടെംപിൾ, പോത്തോട, മുതലവാൽച്ചിറ, വട്ടപ്പള്ളി അമ്മൻകോവിൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

Previous article
Next article

Hot Topics

Related Articles