ആലപ്പുഴ :
വീയപുരം സ്വദേശി റാന്നി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഹരിപ്പാട് രാമപുരം ഹൈസ്കൂൾ ജംഗ്ഷൻ ഭാഗത്ത് വന്യജീവിയായ ഇരുതലമൂരിയെ വിൽക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടിച്ചത്. റാന്നി വനം റേഞ്ച് ഓഫീസർ ബി ആർ ജയന്റെ നിർദേശത്തെ തുടർന്ന് കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസ് അധികൃതരാണ് ഇയാളെ പിടികൂടിയത്. വില്പനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയ സർക്കാർ ബന്തവസ്സിൽ എടുത്തതായും നാളെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു.
Advertisements