ആലപ്പുഴ : നീരേറ്റുപുറം പമ്പാ ബോട്ട് റെയ്‌സ് ക്ലബിന്റെ നേതൃത്വത്തിലുള്ള ജനകീയ ട്രേഫിക്കു വേണ്ടിയുള്ള 68-ാമത് തിരുവോണ ജലോത്സവം സെപ്റ്റംബര്‍ 5 ന് നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. 9 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 25 ഓളം കളി വള്ളങ്ങള്‍ മല്‍സരത്തില്‍ പങ്കെടുക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ക്ക് ആകര്‍ഷകമായ ബോണസും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വള്ളങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കും. 101 പേര്‍ അടങ്ങുന്ന എക്‌സിക്യൂട്ടിവ് കമ്മറ്റിയും വിവിധ സബ് കമ്മറ്റികള്‍ക്കും രൂപം നല്‍കി. ക്ലബിന്റെ നേതൃത്വത്തിലുള്ള ചിങ്ങോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 4 വരെ നീണ്ടു നില്‍ക്കുന്ന കലാ-കായിക-സാംസ്‌ക്കാരിക പരിപാടികള്‍ മധ്യതിരുവിതാംകൂറിന്റെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ചെറുവള്ളങ്ങളുടെ മല്‍സരം സെപ്റ്റംബര്‍ 4 ന് നടത്തും. വിദേശ ടൂറിസ്റ്റുകളും വിദേശ മലയാളികളും മല്‍സരം ദര്‍ശിക്കാന്‍ എത്തിച്ചേരുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്യും. തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അനു ഉദ്ഘാടനം ചെയ്തു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ജലോത്സവ സമിതി ചെയര്‍മാന്‍ റെജി ഏബ്രഹാം, ജനറല്‍ സെക്രട്ടറി പ്രകാശ് പനവേലി, ട്രഷറര്‍ വി. കെ. കുര്യന്‍, ബാലചന്ദ്രന്‍ നെടുമ്പ്രം, ജെയ്‌സപ്പന്‍ മത്തായി, ഇ. കെ. തങ്കപ്പന്‍, തങ്കച്ചന്‍ പാട്ടത്തില്‍, എ. വി. കുര്യന്‍, ജഗന്‍ തോമസ്, ഐപ്പ് ചക്കിട്ട, പി. റ്റി. പ്രകാശ്, കെ. ഒ. തോമസ്. മോഹനന്‍ അബ്രയില്‍, പി. രാജേഷ്, വറുഗീസ് കോലത്തുപറമ്പില്‍, അനില്‍ വെറ്റിലക്കണ്ടം, ശരണ്‍ ഗോവിന്ദ്, വി. സി. കുര്യന്‍, സാനു കല്ലുപുരയ്ക്കല്‍, രമേശ് പി. ദേവ്, ദീപു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഗായത്രി ബി. നായര്‍ (പ്രസിഡന്റ്) ജോജി ഏബ്രഹാം (വൈസ് പ്രസിഡന്റ്), റെജി ഏബ്രഹാം തൈകടവില്‍ (ചെയര്‍മാന്‍), ആനന്ദന്‍ നമ്പൂതിരി പട്ടമന (വര്‍ക്കിംഗ് ചെയര്‍മാന്‍), ബാലചന്ദ്രന്‍ നെടുമ്പ്രം, ബാബു വലിയവീടന്‍, എ.വി കുര്യന്‍, വി. കെ കുര്യന്‍, ചെറിയാന്‍ പോളചിറയ്ക്ക്, സജി അലക്‌സ് (വൈസ് ചെയര്‍ന്മാര്‍), പ്രകാശ് പനവേലി (ജനറല്‍ സെക്രട്ടറി), ജഗന്‍ തോമസ് (ട്രഷാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
നീരേറ്റുപുറം തിരുവോണ ജലോത്സവം സെപ്റ്റംബര്‍ 5 ന്
