ആശ്വാസം: കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദില്ലി: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. പ്രളയ, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് അനുവദിച്ച ധനസഹായമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചൽ, ഉത്തരാഖണ്ഡ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങൾക്കും തുക അനുവദിച്ചിട്ടുണ്ട്.

Advertisements

ആറ് സംസ്ഥാനങ്ങൾക്കായി 1066.80 കോടി രൂപയാണ് കേന്ദ്ര സർക്കാർ ആകെ അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. പ്രളയം ബാധിച്ച ആറ് സംസ്ഥാനങ്ങളിൽ, അസമിന് 375.60 കോടി രൂപയും, മണിപ്പൂരിന് 29.20 കോടി രൂപയും, മേഘാലയയ്ക്ക് 30.40 കോടി രൂപയും, മിസോറാമിന് 22.80 കോടി രൂപയും, കേരളത്തിന് 153.20 കോടി രൂപയും, ഉത്തരാഖണ്ഡിന് 455.60 കോടി രൂപയുമാണ് കേന്ദ്ര വിഹിതമായി അനുവദിച്ചത്.

Hot Topics

Related Articles