നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ പ്രധാനമന്ത്രി നേരിട്ട് കേന്ദ്ര സർക്കാർ പ്രതിനിധിയെ അയക്കണം : ജോസ് കെ മാണി

കോട്ടയം: യമനിൽ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.ഒരു യമനി പൗരന്റെ കൊലക്കുറ്റവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ നിമിഷ പ്രിയയുടെ വധശിക്ഷ 2025 ജൂലൈ 16 ന് നടപ്പാക്കുമെന്ന അറിയിപ്പാണ് പുറത്തു വന്നിരിക്കുന്നത്.യമനി നിയമപ്രകാരം നഷ്ടപരിഹാര തുകയായ ദിയ കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് നൽകിയാൽ വധശിക്ഷ ഒഴിവായി മാപ്പ് ലഭിക്കും.

Advertisements

ഈ തുക നൽകുവാൻ രാജ്യത്തെമ്പാടുമുള്ള സുമനസ്സുകളായവർ സന്നദ്ധനാണെങ്കിലും യമൻ സർക്കാരുമായി നിയമപരമായോ ഔദ്യോഗികമായോ ബന്ധപ്പെടുവാൻ കേന്ദ്രസർക്കാർ സംവിധാനങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ.ഇതിനായി ഉന്നതനായ ഒരു കേന്ദ്ര സർക്കാർ പ്രതിനിധിയെ പ്രധാനമന്ത്രി നേരിട്ട് അടിയന്തരമായി നിയോഗിക്കണം.വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഇനി ഇക്കാര്യത്തിനായി വിനിയോഗിക്കുവാൻ കഴിയുകയുള്ളൂ.ഈ അടിയന്തര സാഹചര്യം മനസ്സിലാക്കി നിമിഷ പ്രിയ യുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങൾ നടത്താൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും ജോസ് കെ മാണി കത്തിൽ ആവശ്യപ്പെട്ടു.

Hot Topics

Related Articles