പത്തനംതിട്ട :
കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയയ്ക്കെതിരേ മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘വാക്ക് എഗേൻസ്റ്റ് ഡ്രഗ്സ് ‘ (Walk Against Drugs) വാക്കത്തോൺ ജൂലൈ 14 ന്
പത്തനംതിട്ടയിൽ സംഘടിപ്പിക്കും. യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ എല്ലാവിഭാഗത്തിൽപ്പെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് സംഗമം. വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ അണിനിരത്തിയാണ് പ്രോഗാം.
ലഹരിമരുന്നിനെതിരയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്മെന്റ്.
സമൂഹത്തിന്റെ നാനാതുറയിൽപെട്ടവർ ഈ പോരാട്ടത്തിൽ പങ്കുചേരും. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിൽ നടപ്പാക്കിയ ക്ലീൻ ക്യാംപസ് – സെയ്ഫ് ക്യാംപസ് പദ്ധതി യുവാക്കൾക്കിടയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തമായ കാൽവയ്പായിരുന്നു.
കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ വെളിപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള 588 കുട്ടികളെയാണ് സംസ്ഥാന ഡി അഡിക്ഷൻ സെന്ററിൽ ലഹരിമുക്തി ചികിത്സയ്ക്കു വിധേയരാക്കിയത്. 2024-ൽ 2,880 കുട്ടികൾ സർക്കാർ കേന്ദ്രങ്ങളിൽ മാത്രം ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയരായി. ഇത് 2023നെക്കാൾ 45 ശതമാനം അധികമാണ്. കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ പേടിപ്പിക്കുന്ന കണക്കാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. നേരത്തേ മുംബൈയിലും ഗോവയിലും വേരുറപ്പിച്ചിരുന്ന സംഘമാണ് ഇപ്പോൾ കേരളത്തിലേക്ക് ചുവടു മാറ്റുന്നത്. ഇതിനെതിരേ ശക്തമായ ജനമുന്നേറ്റം നടത്തേണ്ടതിലേക്കു വിരൽ ചൂണ്ടുകയാണ് പ്രൗഡ് കേരള മൂവ്മെന്റ്.
കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ ആ ണ് വൻ ജനപങ്കാളിത്ത ത്തോടെ ലഹരിക്കെതിരായി walk against Drugs, പ്രഭാത നടത്തം പ്രോഗ്രാം നടന്നത്.
14 ന് രാവിലെ 6 മണിക്ക് മാക്കാംകുന്ന് സെന്റ്. സ്റ്റീഫൻ ഓർത്തഡോസ് പള്ളിക്ക് സമീപത്തുനിന്നും പ്രഭാത നടത്തം തുടങ്ങും. അഭി.ഡോ. ജോസഫ് മാർ ബർണ ബാസ് സഫ്റഗൻ മെത്രാപോലിത്ത, ഡോ.എബ്രഹാം മാർ സെറാഫിൻ മെത്രാപോലിത്ത, എൻ എസ് എസ് യൂണിയൻ പ്രസിഡണ്ട് അഡ്വ. ഹരിദാസ് ഇടത്തിട്ട, എസ് എൻ ഡി പി യൂണിയൻ ചെയർമാൻ കെ പത്മകുമാർ, അബ്ദുൽ ഷുക്കൂർ മൗലവി അൽ ഘാസിം തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ സാംസ്കാരിക നേതാക്കളും,ചലച്ചിത്ര പ്രവർത്തകരും ജന പ്രതിനിധികളും, പങ്കെടുക്കുന്ന പത്തനംതിട്ട യുടെ സാംസ്കാരിക പരിശ്ച്ചേദത്തിന്റെ കൂട്ടായ്മയായി ലഹരിക്കെതിരായ ഈ പോരാട്ടം മാറും. ജില്ലാ കോർഡിനേറ്റർ റോജി കാട്ടാശേരി, ഫെലിസിറ്റേറ്റർ തട്ടയിൽ ഹരികുമാർ, എക്സിക്യൂട്ടിവ് അംഗങ്ങയായ അഡ്വ. ജോൺസൺ വിളവിനാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.