സിപിഐ ജില്ലാ സമ്മേളനം വനിതാ സംഗമം കോട്ടയത്ത്

സിപിഐ ജില്ലാ സമ്മേളനത്തിൻറ ഭാഗമായി കോട്ടയത്തു നടക്കുന്ന വനിതാ സംഗമത്തിന്റെ സംഘാടകസമിതി യോഗം കോട്ടയത്ത് ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്യുന്നു

Advertisements

കോട്ടയം:
ആഗസ്റ്റ് 8,9,10 തീയതികളിൽ വൈക്കത്തുനടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ വനിതാ സംഗമം ആഗസ്റ്റ് 5-ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ
ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ഉദ്ഘാടനം ചെയ്യും.വനിതാ സംഗമത്തിനായുള്ള സംഘാടകസമിതി യോഗം കോട്ടയം പി.പി.ജോർജ് ഹാളിൽ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു.മഹിളാസംഘം ജില്ലാ പ്രസിഡൻറ് ലീനമ്മഉദയകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതപ്രേംസാഗർ സിപിഐ നേതാക്കളായ വി.കെ.സന്തോഷ്കുമാർ മോഹൻചേന്നംകുളം കെ.ഐ.കുഞ്ഞച്ചൻ അഡ്വ.സന്തോഷ് കേശവനാഥ് മിനിമനോജ് എന്നിവർ സംസാരിച്ചു.
ഹേമലതാപ്രേംസാഗർ പ്രസിഡൻറും അഡ്വ.സന്തോഷ്കേശവനാഥ് സെക്രട്ടറിയുമായി സ്വാഗത സംഘം രൂപീകരിച്ചു.

Hot Topics

Related Articles