കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 11 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ടെലഫോൺ എക്സ്ചേഞ്ച് , ഉദിക്കൽ, പുകടിയിൽ , ചൊരുക്കുംപാറ, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ 2 മണി വരെയും ജെറുസലേം മൗണ്ട് ഇരുപതിൽ ചിറ എന്നീ ട്രാൻസ്ഫോമറുകളിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പുത്തൻപുരപ്പടി, ഞണ്ടുകുളം പമ്പ്ഹൗസ് രാജമറ്റം ,ആറാണി പുളിക്കപ്പടവ്, വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഞണ്ടുകല്ല്, സുഭിക്ഷം, കുളത്തിങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചാമക്കുളം ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും കാവനാടി ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വത്തിക്കാൻ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും മണ്ണാത്തിപ്പാറ ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ വട വാതൂർ സെമിനാരി, രാഷ്ട്രദീപിക,കൈതമറ്റം,സിൻകോ ഗാർഡൻ, എം ആർ എഫ് ട്രെയിനിങ് സെന്റർ,ഇട്ടിമാ ണികടവ്,മലകുന്നം,പയ്യപ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നീലാണ്ട പടി, താഴത്തിക്കര നമ്പർ:1 , നമ്പർ: 2 , പായിപ്രപടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിൽ ചുടുകാട് ട്രാൻസ്‌ഫോർമറിന്റപരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5മണി വരെ വൈദ്യുതി മുടങ്ങും.