വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് :പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ അധികാരിക്ക് ഫസ്റ്റ് എയ്‌ഡ്‌ കിറ്റും, ഹെൽമറ്റും, നിവേദനവും നൽകി പ്രതിഷേധം

പത്തനംതിട്ട: അപകടാവസ്ഥയിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടം കൃത്യമായ പരിപാലനം ഇല്ലാതെ ക്ഷയിച്ചു ജീർണ്ണാവസ്ഥയിൽ ആണ്.
നിരന്തരം ദ്രവിച്ച കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നതുമൂലം ഈ കെട്ടിടത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരും പലവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങളും സുരക്ഷിതരല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരന്തരമായ ഓർമ്മപ്പെടുത്തലുകളും, മാധ്യമ ഇടപെടലുകളും നടത്തിയിട്ടുണ്ടെങ്കിലും ഗവൺമെന്റോ സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണ ജോർജോ ഈ വിഷയത്തിൽ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Advertisements

ഈ സാഹചര്യത്തിൽ കെട്ടിടം ഉടനടി പുതുക്കിപ്പണിഞ്ഞില്ലെങ്കിൽ ജനങ്ങളുടെയും, ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി എല്ലാവർക്കും ഓരോ ഹെൽമറ്റും ഫസ്റ്റ് എയ്‌ഡ്‌ കിറ്റെങ്കിലും ലഭ്യമാക്കുന്നതിന് ഗവൺമെന്റിനെ അറിയിക്കുന്നതിനായി താലൂക്കിലെ സംസ്ഥാന അഡ്മിനിസ്ട്രേഷന്റെ പ്രതിനിധി എന്ന നിലയിലും ദുരന്തനിവാരണ അതോറിറ്റിയുടെ താലൂക്കിലെ പ്രധാന ചുമതലക്കാരൻ എന്ന നിലയിലും തഹസിൽദാർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്‌ഡ്‌ കിറ്റും, ഹെൽമറ്റും, നിവേദനവും നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത്‌ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി,പത്തനംതിട്ട മണ്ഡലം പ്രസിഡൻ്റ് വിഷ്ണു ആർ പിള്ള, കുമ്പഴ മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റാഫി,റ്റിജോ സാമുവൽ,കാർത്തിക്ക് മുരിങ്ങ മംഗലം,ബാർ അസോസിയേഷൻ അഡ്വസറി കമ്മറ്റി മെമ്പർ അഡ്വ: റ്റി എച്ച് സിറാജുദീൻ,അഡ്വ: സുസ്മിത പാറപ്പാട്ട്,ഷെബീർ കുലശേഖരപതി,ബിനോയ് വർഗീസ്,അജ്മൽ കരിം എന്നിവർ നേതൃത്വം നൽകി .

Hot Topics

Related Articles