കുറവിലങ്ങാട് :
കർക്കടക നാളുകളിൽ നാലമ്പല ദർശനത്തിനെത്തുന്ന തീർഥാടകരെ വരവേൽക്കാനൊരുങ്ങി രാമപുരം.
രാമപുരത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ശ്രീരാമ, ലക്ഷ്‌മണ, ഭരത, ശത്രുഘ്ന ക്ഷേത്രങ്ങളിലാണ് നാലമ്പല തീർഥാടന കേന്ദ്രം. ദർശനത്തിന് 17ന് തുടക്കമാകും. ഒരേ ദിവസം ഉച്ചപൂജയ്ക്കുമുമ്പ് നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാക്കുന്നതാണ് പൂർവികാചാര പ്രകാരമുള്ള നാലമ്പല ദർശനം. ആചാരവിധി പ്രകാരം ഉച്ചപൂജയ്ക്ക് മുൻപ് ദർശനം നടത്താൻ അനുയോജ്യമായ കേന്ദ്രം എന്ന നിലയിലാണ് രാമപുരത്തെ ക്ഷേത്രങ്ങളുടെ സവിശേഷത.
രാമപുരം ടൗണിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി തുടർന്ന് കുടപ്പുലം ലക്ഷ്‌മണസ്വാമി, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമിക്ഷേത്രം എന്നിവിടങ്ങളിലെത്തി തിരികെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നതോടെയാണ് നാലമ്പലദർശനം പൂർണമാകുന്നത്. പുലർച്ച അഞ്ച് മുതൽ 12 വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴ്
വരെയുമാകും ദർശനം. നാലമ്പല ദർശനത്തിന് എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളും നാലമ്പല ദർശന കമ്മിറ്റിയും തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളും പാർക്കിങ് ഉൾപ്പെടെ മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻഫർമേഷൻ സെൻ്ററുകളും വളൻറിയർമാരുടെ സേവനവും നാല് ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഭരതക്ഷേത്രത്തിൽ ദിവസവും അന്നദാനവും ഉണ്ടാകും.