അയർലണ്ടിലെ മലയാളികളുടെ ജനപ്രിയ ഉത്സവം മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റിവൽ – “ഉത്സവ് 25” ആഘോഷമായി

അയർലണ്ടിലെ മലയാളികളുടെ ജനപ്രിയ ഉത്സവം മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റിവൽ – “ഉത്സവ് 25” – ജൂലൈ 5-ന് പോർട്ട്‌ലീഷിൽ നടത്തി. സംഘാടന മികവിനു പേരുകേട്ട ഈ മേളയിൽ ഇത്തവണയും ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. സന്ദർശകരുടെ സൗകര്യത്തിനായി ഒരുക്കിയിരുന്ന വിപുലമായ ഒരുക്കങ്ങൾ മേളയെ വ്യത്യസ്തമാക്കി മാറ്റി.

Advertisements

വിവിധ രാജ്യങ്ങളുടെ വ്യത്യസ്തമായ വിഭവങ്ങൾ , കലാ കായിക മത്സരങ്ങളൾ, വടം വലി, വിവിധ ഭാഷകളിൽ കലാപരിപാടികൾ എന്നിവ മേളക്ക് മാറ്റു കൂട്ടി. മലയാളികളുടെ പ്രിയതാരം ബേസിൽ ജോസഫിന്റെയും, അന്താരാഷ്ട്ര മാപ്പിൽ തന്റേതായ കൈയ്യൊപ്പുള്ള ഡിജെ സനയുടെയും സാനിധ്യം ഇത്തവണത്തെ ഈ ഉത്സവത്തെ അവിസ്മരണീയമാക്കി.
തനതായ ഹാസ്യശൈലിയിലൂടെയും, പാട്ടുകളും നൃത്തങ്ങളും വഴി ബേസിൽ ജോസഫ് ഹൃദയം കീഴടക്കിയപ്പോൾ, ഡിജെ സനയുടെ തനത് താളങ്ങൾ കാണികളിൽ ആവേശം നിറച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേളയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ വിജയം ഉത്സവിനെ മെച്ചപ്പെട്ടതാക്കി മാറ്റിയപ്പോൾ, അടുത്ത വർഷത്തേ – “ഉത്സവ 26” – കൂടുതല്‍ വിപുലമായ രീതിയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ അരഭിച്ചിരിക്കുകയാണ് സംഘടകർ.

Hot Topics

Related Articles