ഹൈദരാബാദ് : പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ വൃദ്ധയായ സ്ത്രീയുടെ കൈയിലൊരു കോഴി, കാര്യമന്വേഷിച്ച് പോലീസുകാരോട് അയല്‍ക്കാരൻ തന്‍റെ കോഴിയെ അക്രമിച്ചെന്നും നിതീ വേണമെന്നും വൃദ്ധയുടെ ആവശ്യം കേട്ട് ഞെട്ടിയത് പോലീസുകാര്‍. സംഭവം തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് സ്റ്റേഷന്‍റെ മുന്നില്‍ വച്ച് സ്ത്രീയും പോലീസും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അയല്‍വാസിയുടെ ആക്രമണത്തില്‍ രണ്ട് കാലുകളും ഒടിഞ്ഞ തന്‍റെ കോഴിയെയും കൈയില്‍പ്പിടിച്ചാണ് സ്ത്രീ രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തിയത്. ഗൊല്ലഗുഡെമില്‍ നിന്നുള്ള ഗംഗമ്മ എന്ന സ്ത്രീയാണ് പരാതിക്കാരിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അയല്‍വാസി വടി കൊണ്ട് തന്‍റെ കോഴിയുടെ രണ്ട് കാലും തല്ലിയൊടിച്ചെന്നാണ് സ്ത്രീയുടെ പരാതി. അവര്‍ പോലീസുകാരോട് വാക്കുകള്‍ ഇടറിക്കൊണ്ട് സംഭവം വിവരിക്കുന്നത് വീഡിയോയില്‍ കാണാം.