കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം.മണി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. കെ.കെ. ജയചന്ദ്രന്‍, കെ.ജി.മദനന്‍, കുട്ടന്‍ എന്നിവരാണ് എം.എം.മണിക്കൊപ്പം ഹര്‍ജി നല്‍കിയത്. ജയചന്ദ്രനെ പ്രതിയാക്കിയ നടപടി ഹൈക്കോടതി മുന്‍പ് റദ്ദാക്കിയിരുന്നു. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു. വിധിയില്‍ നിരാശയുണ്ടെന്ന് ബേബിയുടെ സഹോദരന്‍ പ്രതികരിച്ചു. അതേസമയം അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ലെന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ മണിയുടെ പ്രതികരണം.
1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്. 2012 മേയ് 25നു എം.എം.മണി മണക്കാട്ട് നടത്തിയ വണ്‍, ടൂ, ത്രീ പ്രസംഗത്തില്‍ നാലു പേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞതിനെ തുടര്‍ന്നുള്ള പരാമര്‍ശങ്ങളാണ് ബേബി വധക്കേസ് പുനരന്വേഷണത്തിനു വഴിതുറന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധത്തെക്കുറിച്ചാണു മണി പറഞ്ഞത്. ഇവരുടെ വധം സംബന്ധിച്ച കേസുകള്‍ അതതു കാലത്ത് പൊലീസ് അന്വേഷിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പ്രതികളായിരുന്ന സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.