അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്പ്‌സ് കേരള ലൈഫ് ലൈൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 12 ശനിയാഴ്ച ഏറ്റുമാനൂരിൽ

കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്പ്‌സ് കേരള അംഗങ്ങൾക്കായി നടപ്പാക്കുന്ന ഒരംഗം മരണപ്പെട്ടാൽ പത്തുദിവസത്തിനുള്ളിൽ പത്തു ലക്ഷം രൂപാ കുടുംബത്തിന് നൽകുന്ന ലൈഫ് ലൈൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2025 ജൂലൈ 12 ശനിയാഴ്ച നടക്കും.

Advertisements

രാവിലെ 10 മണിക്ക് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ നടക്കുന്ന ഏറ്റുമാനൂർ യൂണിറ്റ് വാർഷിക പൊതുയോഗത്തിൽ സഹകരണ, ദേവസ്വം തുറമുഖവകുപ്പ് മന്ത്രി വി.എൻ.വാസവൻ പദ്ധതി ഉദ്ഘാടനം ചെയ്യും. സംഘടന ഇപ്പോൾ നൽകുന്ന ചികിത്സ സഹായം, താൽക്കാലിക അവശതയ്ക്ക് ആഴ്ചതോറും നൽകുന്ന സഹായം, മരണപ്പെട്ട അംഗത്തിന്റെ കുട്ടിക്ക് വർഷംതോറും നൽകുന്ന പഠനസഹായം, മരണാനന്തര കുടുംബസഹായ ഫണ്ട്, 2014 മുതൽ നൽകുന്ന പെൻഷൻ എന്നി വയ്ക്ക് പുറമേയാണ് ഈ പദ്ധതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വരുന്ന ജൂലൈ 31 വരെ ഏത് അവസ്ഥയിലും, ഏത് പ്രായത്തിലുമുള്ള ഇപ്പോൾ സംഘടനാ അംഗത്വമുള്ള എല്ലാവർക്കും ഈ പദ്ധതിയിൽ ചേരാവുന്ന താണ്. 2026 മുതൽ അംഗത്വമെടുക്കുന്നവർക്ക് 55 വയസ്സ് വരെ പ്രായപരിധി നിശ്ച യിച്ചിരിക്കുന്നു. ഒരംഗം 2000 രൂപ ഒറ്റത്തവണയും, ഓരോ മരണത്തിനും 25 രൂപ വീതവും അടയ്ക്കുന്നതാണ് പ്രസ്തുത പദ്ധതി.

യൂണിറ്റ് പ്രസിഡന്റ് സന്തോഷ് പി. വി. യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ് വി. എസ്. മീരാണ്ണൻ, ജോയിന്റ് സെക്രട്ടറി പി. എൽ. ജോസ്‌മോൻ, ജില്ലാ പ്രസിഡന്റ്‌റ് എ. ആർ. രാജൻ, സെക്രട്ടറി സുരേഷ് ബാബു കെ. പി. എൻ., ട്രഷറാർ പി. ജി. ഗിരിഷ്, യൂണിറ്റ് ഭാരവാഹികളായ എസ്. വിജയൻ, സിജോ ഇ. എൻ., ജ്യോതി കൃഷ്ണൻ, രതീഷ് പി. രാഘവൻ, കെ. യു. ഗോപാലൻ തുടങ്ങിയവർ പ്രസംഗിക്കും.

Hot Topics

Related Articles