വൈക്കം: ബിബിഎ വിദ്യാർഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ഉദയനാപുരം നേരെ കടവിലാണ് സംഭവം. നേരെകടവ് വഴിത്തറ വീട്ടിൽ രാജേഷ്, നിഷ ദമ്പതികളുടെ മകൾ അനഘ (22)നെയാണ് കിടപ്പ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Advertisements
ബന്ധുക്കളും മറ്റും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉടുപ്പിയിൽ ബിബിഎയ്ക്ക് പഠിക്കുന്ന അനഘ കഴിഞ്ഞ മാസം 30 നാണ് അധിക്ക് നാട്ടിൽ എത്തിയത്.15 ന് തിരികെ പോകാൻ ഇരിക്കുകയായിരുന്നു. അമ്മ നിഷ വിദേശത്താണ്.വീട്ടിൽ മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലായിരുന്നതായി ബന്ധുക്കൾ പറയുന്നു. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.