ബാറിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ എത്തി; കയ്യിൽ കരുതിയിരുന്ന വിഷം മദ്യത്തിൽ ഒഴിച്ചു കഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

തലയോലപ്പറമ്പ്: ബാറിൽ സുഹൃത്തുക്കളുമായി മദ്യപിക്കാൻ എത്തിയ യുവാവ് കൈയിൽ കരുതിയിരുന്ന വിഷം മദ്യത്തിന്റെ കൂടെ ഒഴിച്ച് കഴിച്ചു. അവശനിലയിലായിലായ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പിലുള്ള ബാർ ഹോട്ടലിൽ വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. കരിപ്പാടം സ്വദേശിയായ അജി (47) ആണ് കൂട്ടുകാരോടൊപ്പം മദ്യപിക്കുന്നതിനിടെ വിഷം കഴിച്ചത്. തുടർന്ന് ബാറിൽ ആകെ ബഹളമായി. സംഭവമറിഞ്ഞ് തലയോലപ്പറമ്പ് പോലീസ് ഉടൻ സ്ഥലത്തെത്തി അവശനിലയിലായ ഇയാളെ ഉടൻ ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles