അനധികൃത മദ്യവിൽപ്പന എക്‌സൈസിനെ അറിയിച്ചു; യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കുമരകം സ്വദേശിയായ പ്രതി പിടിയിൽ

ചങ്ങനാശേരി: അനധികൃത മദ്യ വില്പന എക്‌സൈസിനെ അറിയിച്ചതിനുള്ള വിരോധം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കുമരകം സ്വദേശിയായ വിലാവിൽ ബിനു വിലാവിലിനെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതി അനധികൃതമായി മദ്യ വില്പനയും മറ്റും നടത്തുന്ന വിവരം എക്‌സൈസുകാരെ അറിയിച്ചു എന്ന വിരോധത്താൽ ജൂൺ 27 ന് രാത്രി 8:15 മണിക്ക് പരാതിക്കാരനെ വഴിയിൽ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ചും കമ്പിവടിക്ക് തലയ്ക്കും കൈയ്ക്കും അടിച്ച് കൈയുടെ എല്ല് പൊട്ടുന്നതിനും മാരകമായ പരിക്ക് ഉണ്ടാകുന്നതിനും ഇടയാക്കിയ സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Advertisements

Hot Topics

Related Articles