വേമ്പനാട്ട്കായലിന് ചുറ്റും ജൈവവേലി നിർമ്മിക്കണം: പി ജെ ജോസഫ്

കോട്ടയം : വേമ്പനാട്ട് കായലിന്റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ ജൈവവേലി നിർമ്മിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വെള്ളപ്പൊക്ക കെടുതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വേമ്പനാട്ട് കായൽ സംരക്ഷണ സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

വേമ്പനാട്ട് കായലിലും നദികളിലും അടിഞ്ഞുകൂടുന്ന ചെളിയും എക്കലും മൂലം വേമ്പനാട്ടു കായലിന്റെ സംഭരണശേഷി പതിന്മടങ്ങ് കുറഞ്ഞു പോയിരിക്കുന്നു ഇത് വെള്ളപ്പൊക്കത്തിനും വ്യാപകമായ കൃഷി നാശത്തിനും കാരണമാകുന്നു.കായലിൽ നിന്നും വാരുന്ന ചെളിയും എക്കലും ഉപയോഗിച്ച് ബണ്ട് നിർമ്മിച്ച് വെള്ളപ്പൊക്കത്തിന് പരിഹാരം ഉണ്ടാക്കണം. 98 കിലോമീറ്റർ നീളമുള്ള വേമ്പനാട്ട് കായലിൽ ആറു നദികൾ സംഗമിക്കുന്നു. ഈ നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ ഫലപ്രദമായി വിനിയോഗിച്ച് നെൽകൃഷിക്കും മത്സ്യകൃഷിക്കും ഉപകരിക്കുന്ന രീതിയിൽ മാറ്റിയെടുക്കണമെന്ന് പി ജെ ജോസഫ് നിർദ്ദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സെമിനാറിൽ കാർഷിക വികസന കേന്ദ്രം മുൻ ഡയറക്ടർ ഡോ.കെ ജി പത്മകുമാർ പ്രബന്ധം അവതരിപ്പിച്ചു കുട്ടനാട് അപ്പർ കുട്ടനാട് മേഖലകളിൽ കൂടുതലായി കനാലുകൾ, തടാകങ്ങൾ എന്നീ നിലയിലേക്ക് രൂപാന്തരപ്പെടുത്തിയാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാകും. വേമ്പനാട്ടുകായലിൽ എത്തുന്ന കാർബൺ ശേഖരം സംരക്ഷിക്കപ്പെട്ട് കൃഷിക്ക് ഉപയോഗയോഗ്യമാക്കുന്ന പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാർ രൂപം നൽകി നടപ്പിലാക്കണമെന്ന് ഡോ.കെ ജി പത്മകുമാർ ആവശ്യപ്പെട്ടു

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു

യോഗത്തിൽ വർക്കിംഗ് ചെയർമാൻ അഡ്വ.പിസി തോമസ് എക്സ് എംപി , എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ ഫ്രാൻസിസ് ജോർജ് എംപി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ എക്സ് എംഎൽഎ, സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ്,വൈസ് ചെയർമാൻമാ രായ ഇ ജെ ആഗസ്തി,കെ എഫ് വർഗീസ്, സീനിയർ സെക്രട്ടറിമാരായ മാഞ്ഞൂർ മോഹൻകുമാർ, ജോണി അരീക്കാട്ടില്‍ സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, പാർട്ടി ഉന്നത അധികാര സമിതി അംഗങ്ങളായ പോൾസൺ ജോസഫ്, സ്റ്റീഫൻ പാറാവേലി,അഡ്വ പ്രിൻസ് ലൂക്കോസ്, തോമസ് ഉഴുന്നാലി ബിനു ചെങ്ങളം, ജോർജ് പുളിങ്കാട്ട്, സാബു ഒഴുങ്ങാലി, ജെയിംസ് മാത്യു തെക്കൻ, ജോർജ് ചെന്നേലി, ജോസ് വഞ്ചിപ്പുര, ജോസ് ജെയിംസ് നിലപ്പനക്കൊല്ലി, ജോസഫ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles