ദേശീയ പാത നിർമ്മാണം നിർത്തി വച്ചു ; മൂന്ന് പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ

കൊച്ചി : ദേശീയപാത 85 നിർമാണം വാളറ മുതൽ നേര്യമംഗലം വരെ നിർത്തി വച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. ദേശീയപാത 85ലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടഞ്ഞ സംഭവത്തിലാണ് പ്രതിഷേധം. ഇടത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും സര്‍ക്കാരിന്റെ പരാജയമാണ് കോടതി വിധിയെന്നും യു. ഡി. എഫ് നേതൃത്വം കുറ്റപ്പെടുത്തി.രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ഒ.ആര്‍ ശശി പറഞ്ഞു

Advertisements

Hot Topics

Related Articles