കടം കൊടുത്ത നൂറ് രൂപ തിരികെ ചോദിച്ചു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മദ്യപനെ പാലാ പൊലീസ് പിടികൂടി; പിടിയിലായത് ആലുവ സ്വദേശി

പാലാ: കടം കൊടുത്ത നൂറു രൂപാ തിരികെ ചോദിച്ച വിരോധം നിമിത്തം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മദ്യപൻ പിടിയിൽ. പാല അഡാർട്ട് റോഡിലെ തോംസൺ ലോഡ്ജിലെ താമസക്കാരനായ കൊല്ലം പത്തനാപുരം പാതിരിക്കൽ നെടുമ്പ്രം ഭാഗത്ത് പുതുകുന്നേൽ വീട്ടിൽ മുഹമ്മദ് ഹനീഫ മകൻ ഷെഫീക്കിനെ(ഷിബു-44)യാണ് ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആലുവ ചൂർണ്ണിക്കര മാടാനി വീട്ടിൽ ജോബി (47)യെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Advertisements

ഷിബുവിനെ ജോബി കറിക്കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 16 ന് രാത്രി 10.15 മണിയ്ക്കാണ് സംഭവം പാല മുരിക്കും പുഴയിൽ ബൈക്ക് മെക്കാനിക്ക് ആയ ഷിബു അടുത്ത മുറിയിലെ താമസക്കാരനായ ജോബി തനിക്ക് തരുവാനുള്ള നൂറു രൂപ തിരികെ ചോദിച്ചാണ് ജോബിയുടെ മുറിയിൽ എത്തിയത്. ഈ സമയം മദ്യലഹരിയിൽ ആയിരുന്ന ജോബി ഷിബുവുമായി വാക്കേറ്റം ഉണ്ടാക്കി പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കറിക്കത്തികൊണ്ട് ജോബി ഷിബുവിനെ വെട്ടുകയും കുത്തുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷിബുവിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി 12 ഓളം മുറിവുണ്ട്. അടുത്ത മുറിയിലെ താമസക്കാരാണ് പരിക്കേറ്റു കിടന്ന ഷിബുവിനെ പാല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത് പരിക്കേറ്റ ഷിബു അപകട നില തരണം ചെയ്തിട്ടുണ്ട്.

പ്രതിയായ ജോബിയെ പാല പൊലീസ് ഇൻസ്‌പെക്ടർ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് സംഭവ സ്ഥലത്ത് എത്തിച്ച് ഫോറൻസിക് വിദഗ്ധരുടെയും മറ്റും സാന്നിദ്ധ്യത്തിൽ തെളിവെടുപ്പ് നടത്തി. പാല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു പ്രതിക്കെതിരെ മറ്റു സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസ്സുകൾ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.

Hot Topics

Related Articles