കോട്ടയം : തകർന്നു കിടക്കുന്ന ചങ്ങനാശ്ശേരി -കവിയൂർ റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അസംഘടിത തൊഴിലാളി കോൺഗ്രസ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടത്തി. പരിഹരിക്കാൻ മുൻകൈ എടുക്കാത്ത എം ഏൽ എ യുടെ കോലം കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മനുകുമാർ അധ്യക്ഷത വഹിച്ചു. അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എസ് രാജീവ് ഉൽഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജീവ് മെച്ചേരി,കേരള കോൺഗ്രസ് ഉന്നതദികര സമിതി അംഗം വി ജെ ലാലി, ജോമോൻ കുളങ്ങര, റെജി കേളമ്മാട്ട്, സിയാദ് അബ്ദുൽ റഹ്മാൻ,ടി എ എം ഫൈസൽ,സുരേഷ് കുമാർ, അനൂപ് വിജയൻ,മജീദ്ഖാൻ, കണ്ണൻ പി എസ്, ജൂട്സൺ,ബിലാൽ, സച്ചിൻ സാജൻ ഫ്രാൻസിസ് ആന്റോ ആന്റണി, അഫ്സൽ, ജെറിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements