വൈക്കം: പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് ആദിനാട് പുത്തൻപുരയ്ക്കൽ അപ്പുക്കുട്ടൻ പിള്ളയുടെ മകൻ വിഷ്ണു(32) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 8.40 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിൻ തട്ടിയാണ് മരിച്ചത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Advertisements