*ചിത്രം* : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ കബറിടത്തിൽ നടന്ന ധൂപപ്രാർത്ഥനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുന്നു. മെത്രാപ്പോലീത്താമാരായ ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഡോ.ഗീവർഗീസ് മാർ ബർന്നബാസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്,മാത്യൂസ് മാർ തേവോദോസിയോസ്, സഖറിയാ മാർ സേവേറിയോസ്, കെ.വി ജോസഫ് റമ്പാൻ എന്നിവർ സമീപം
കോട്ടയം : സഭയുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട കർമ്മധീരനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. പ്രാർത്ഥനാനിർഭരമായ ജീവിതവും, അശരണരോടുള്ള കരുതലും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ. ഗീവർഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. വിവിധ ഭദ്രാസനമെത്രാപ്പോലീത്താമാരും, വൈദീകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമായി.