തേക്കുംമൂട് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ : ടി. ജ്യോതിസ്‌കുമാര്‍ പ്രസിഡൻ്റ് : തേക്കുംമൂട് സുമേഷ് സെക്രട്ടറി

തിരുവനന്തപുരം : കുന്നുകുഴി വാര്‍ഡിലെ തേക്കുംമൂട് റസിഡന്റ്‌സ് അസോസിയേഷന്റെ 19-ാമത് വാര്‍ഷിക പൊതുയോഗം കുന്നുകുഴി കൗണ്‍സിലര്‍ മേരി പുഷ്പം  

ഉദ്ഘാടനം ചെയ്തു. യോഗത്തിന് പ്രസിഡന്റ് ടി. ജ്യോതിസ് കുമാര്‍ അദ്ധ്യക്ഷവഹിക്കുകയും സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതവും, എം.സി.പി.എസ്.
ജനമൈത്രി സി.ആര്‍.ഒ.ആര്‍.ബൈജുരാജ് ആശംസയും ഡോ. അരുണ്‍കുമാര്‍ കെ.വി. യോഗത്തിന് കൃതജ്ഞതയും പറഞ്ഞു.

Advertisements
മുഖ്യമന്ത്രി, സ്ഥലം എം.എല്‍.എ., ഡി.ജി.പി.,  സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും തേക്കുംമൂട് ജംഗ്ഷനിലെ ഗതാഗത 

കുരുക്ക് ഒഴിവാക്കാന്‍ സിറ്റി ട്രാഫിക് നോര്‍ത്ത് പോലീസ് സബ് ഡിവിഷനില്‍ നിന്നും പോയിന്റ് അനുവദിച്ച് സ്ഥിരമായി ട്രാഫിക് പോലീസിനെ നിയോഗിക്കാത്ത നടപടിയോട് യോഗം ഒന്നടങ്കം അതൃപ്തി രേഖപ്പെടുത്തി.

2024 - 25 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും സെക്രട്ടറിയും ട്രഷററും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കും മറുപടിക്കും ശേഷം യോഗം അംഗീകരിച്ചു.  രക്ഷാധികാരികള്‍ : ഡോ. എന്‍. വിശ്വനാഥന്‍, ഡോ. എസ്. അരുണ്‍കുമാര്‍,  പ്രസിഡന്റ് : 

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി. ജ്യോതിസ്‌കുമാര്‍, സെക്രട്ടറി : തേക്കുംമൂട് സുമേഷ്, വൈസ് പ്രസിഡന്റ് :
ജോയി കുര്യന്‍, ജോയിന്റ് സെക്രട്ടറിമാരായി : രാജേന്ദ്രന്‍ .ജി, റീനാ റോയി, ട്രഷററായി : ഡോ. അരുണ്‍കുമാര്‍ കെ.വി. കൂടാതെ 11 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റി
അംഗത്തെയും 2025-26 ലെ പുതിയ ടി.ആര്‍.എ. ഭാരവാഹികളായും ആഡിറ്ററായി ചന്ദ്രമോഹനനെയും യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

Hot Topics

Related Articles