ഗുരുപൂജ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗം : അതിൽ തെറ്റില്ല : പാദപൂജ വിഷയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ

തിരുവനന്തപുരം: ഗുരുപൂർണിമദിനത്തില്‍ വിവിധ സ്കൂളുകളില്‍ വിദ്യാർഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗുരുപൂജ രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും ഗവർണർ പറഞ്ഞു. സംസ്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാലഗോകുലത്തിൻറെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേരള ഗവർണർ.

Advertisements

കുട്ടികള്‍ സനാതന ധർമ്മവും പൂജയും സംസ്കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഗവർണർ ചോദിച്ചു. ബാലഗോകുലം കുട്ടികളെ പഠിപ്പിക്കുന്നത് സംസ്കാരമാണ്. സ്കൂളുകളില്‍ ഗുരുപൂജ നടത്തിയതില്‍ എന്താണ് തെറ്റ്. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. അത് സംസ്കാരത്തിന്റെ ഭാഗമാണ്. ഈ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവുമാണ് ഗുരുപൂജയെന്നും ഗവർണർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഗുരുപൂജയെ എതിർക്കുന്നവർ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവരാണ്. രാവിലെ എന്നെ കാണാൻ വസതിയില്‍ എത്തിയ സർക്കാറിന്റെ ഉന്നത ഉദ്യോഗസ്ഥൻ എനിക്ക് പ്രണാമം പറഞ്ഞു. പ്രണാമം പറയുന്നത് തെറ്റാണെങ്കില്‍ അദ്ദേഹത്തെ സർവീസില്‍നിന്ന് മാറ്റുമോ? ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്ബര്യവും പൈതൃകവും സംസ്കാരവുമാണെന്നും ഗവർണർ പറഞ്ഞു.

ഗുരുപൂർണിമദിനത്തില്‍ സംസ്ഥാനത്ത് വിവിധ സ്കൂളുകളില്‍ വിദ്യാർഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ വിവിധ യുവജനസംഘടനകളും വിദ്യാർഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടുമെന്ന് മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി ഗവർണർ രംഗത്തെത്തിയത്.

Hot Topics

Related Articles