റിൻസി മുംതാസ് : ലഹരി ഇടനിലക്കാരി : സിനിമയിലെ താരങ്ങൾ കോൾ ലിസ്റ്റിൽ

കൊച്ചി : ഡാൻസാഫിന്റെ പിടിയിലായ റിൻസി മുംതാസ് സിനിമാ മേഖലയിലെ കൂടുതല്‍ പേരുമായി അടുപ്പം സൂക്ഷിച്ചിരുന്നയാളെന്ന് വിവരം. സിനിമാ താരങ്ങളും അണിയറപ്രവർത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിൻസി വളരെ അടുപ്പം പുലർത്തിയിരുന്നതായാണ് സൂചന.

Advertisements

പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്ലാറ്റില്‍ ഡാൻസാഫ് പരിശോധനക്കെത്തിയപ്പോള്‍ ലക്ഷ്യം റിൻസി ആയിരുന്നില്ല. റിൻസിയുടെ ആണ്‍സുഹൃത്ത് യാസർ അറഫാത്തിനെയായിരുന്നു ഡാൻസാഫ് ലക്ഷ്യമിട്ടത്. എന്നാല്‍, യാസർ അറഫാത്തിനുവേണ്ടി വിരിച്ച വലയില്‍ റിൻസിയും പെടുകയായിരുന്നു. യാസറിനൊപ്പം ഫ്ലാറ്റില്‍ റിൻസിയും ഉണ്ടായിരുന്നു. തുടർന്ന് സംഘം റിൻസിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. റിൻസിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സിനിമാ മേഖലയിലെ പല പ്രമുഖരുമായി ഇടപാടുകള്‍ നടത്തിയതിന്റെ വിരങ്ങള്‍ ഇവരുടെ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമാ മേഖലയില്‍ ഇവർ ഡ്രഗ് ലേഡി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനെക്കുറിച്ചും പോലീസ് വിശദമായി പരിശോധിച്ചുവരുന്നുണ്ട്. എവിടെനിന്ന് ലഹരി വരുന്നു, ആർക്കൊക്കെ ഇവ നല്‍കുന്നു, എങ്ങനെയൊക്കെയാണ് പണമിടപാട് തുടങ്ങിയ കാര്യങ്ങളിലടക്കം പരിശോധന നടക്കുന്നുണ്ട്. തൃക്കാക്കര പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യും.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിൻസി മുംതാസ്. സിനിമാ മേഖലയില്‍ സുപരിചിതയുമാണ്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിൻസി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാർക്ക് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ചേർന്നായിരുന്നു ലഹരി ഇടപാട്. പാലച്ചുവടില്‍ റിൻസിയുടെ പേരില്‍ വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരുന്നു ലഹരിവില്‍പന. ഇവിടെ നിരന്തരം സന്ദർശകർ എത്തിയിരുന്നെന്ന വിവരത്തെത്തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധിച്ചത്. കേരളത്തില്‍ തന്നെയുള്ള ഒരാള്‍ എംഡിഎംഎ നല്‍കുന്നതായാണ് പ്രതികള്‍ നല്‍കിയ വിവരം. ഇയാളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സിറ്റി പോലീസ് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയില്‍ 20.55 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. കോഴിക്കോട് ഫാറൂഖ് സ്വദേശിയാണ് റിൻസി മുംതാസ്, കല്ലായി കണ്ണഞ്ചേരി സ്വദേശിയാണ് യാസർ അറാഫത്ത്.

Hot Topics

Related Articles