വൈക്കം: തോട്ടകം ജാഗ്രതാമിഷൻ്റെ ആഭിമുഖ്യത്തിൽ ആയുർവേദ പ്രമേഹ ചികിത്സാ ക്യാമ്പും സൗജന്യ വൈദ്യപരിശോധനയും നടത്തി. തോട്ടകംപള്ളിക്ക് സമീപമുള്ള ജാഗ്രതാ മിഷൻ ഹാളിൽ നടന്ന വൈദ്യപരിശോധന ക്യാമ്പ്
ഡയറക്ടർ ഫാ.ആന്റണി കോലഞ്ചേരി ഉദ്ഘാടനം ചെയ്തു.ജീവിത ശൈലി രോഗങ്ങൾ സമൂഹത്തിൽ പിടിമുറുക്കുന്ന സാഹചര്യത്തിൽ രോഗങ്ങളെക്കുറിച്ച് അവബോധം നൽകാൻ ബോധവത്ക്കരണവും ചികിൽസയും ഉറപ്പാക്കാൻ വൈദ്യപരിശോധന ക്യാമ്പുകൾ ഏറെ ഉപകാരപ്രദമാണെന്ന് ഫാ.ആൻ്റണികോലഞ്ചേരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡോ.ഡി.എസ്.ധീരജ്,ഡോ. വി.എ.രാഹുൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രാവിലെ ഒൻപതിന് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1.30ന് സമാപിച്ചു. ജാഗ്രതാമിഷൻ സെക്രട്ടറി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷോളി ബിജു, കോ- ഓർഡിനേറ്റർമാരായ
രമ്യസന്തോഷ്,ജോസികാട്ടുമന,
ബിജുബെഥേൽ , കുടുംബ യൂണിറ്റ് ഭാരവാഹികൾ, വിവിധ സംഘടന ഭാരവാഹികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നേതൃത്വം നൽകി.