പാമ്പാടി : വൺ ഇന്ത്യ വണ്‍ പെൻഷൻ കോഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ പ്രകടനവും പൊതുയോഗവും നടത്തി. 60 കഴിഞ്ഞ എല്ലാവർക്കും കുറഞ്ഞത് പ്രതിമാസം 10,000 രൂപ പെൻഷൻ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രകടനവും സമ്മേളനവും നടത്തിയത്.
യോഗം സംസ്ഥാന കൺവീനർ അഡ്വക്കേറ്റ് ജോസുകുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. റോജർ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. എബ്രഹാം എബ്രഹാം, തോമസ് മാത്യു,ബെന്നി മാത്യു പുളിക്കൽ എന്നിവർ സംസാരിച്ചു. മനോജ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി.
Advertisements