മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്

കോട്ടയം: മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. തൃശൂർ മനക്കൊടി ചെറ്റുപുഴ മന്ന്യൻകര റോഡിൽ വട്ടപ്പള്ളി വീട്ടിൽ വി.ജി ഷിനോജിനെയാണ് (45) കോട്ടയം റെയിൽവേ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജി പി.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 14 തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോട് കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെയിൻ യാത്രക്കാരിയായ യുവതിയോട് ഇയാൾ ലൈംഗിക അതിക്രമം ഉണ്ടാകുകയായിരുന്നു. തുടർന്ന് യുവതിയും, ടിടിഇയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം റെയിൽവേ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ട്രെയിൻ യാത്രക്കാരിയായ പ്രായപൂർത്തിയായ പെൺകുട്ടിയ്ക്ക് നേരെയും ഇയാൾലൈംഗിക അതിക്രമം നടത്തിയതായി കണ്ടെത്തി. തുടർന്ന്, ഇയാൾക്കെതിരെ ഈ വിഷയത്തിലും കേസെടുത്തിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ അയ്യന്തോൾ, തൃശൂർ ട്രാഫിക്, തൃശൂർ വെസ്റ്റ്, തൃശൂർ ആർ.പി.എഫ് , തൃശൂർ മെഡിക്കൽ കോളേജ്, കണ്ണൂർ ഇരിട്ടി എന്നീ സ്‌റ്റേഷനുകളിൽ നിലവിൽ കേസുണ്ട്.

Advertisements

Hot Topics

Related Articles