ജഡേജയുടെ പ്രതിരോധം പാഴായി : ഇന്ത്യയ്ക്ക് 22 റൺ തോൽവി

ലോഡ്സ് : ആവേശം നിറച്ച പോരാട്ടത്തിന് ഒടുവിൽ ഇംഗ്ലണ്ടിനോട് അടിയറവ് പറഞ്ഞു ടീം ഇന്ത്യ. 22 റണ്ണിൻ്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. ബഷീറിൻറെ പന്തിനെ മുന്നോട്ടാഞ്ഞി പ്രതിരോധിച്ച സിറാജിന്റെ ബാറ്റിൽ തട്ടിയ പന്ത് ഉരുണ്ട് വന്നു സ്റ്റമ്പിൽ കൊണ്ടതോടെയാണ് ഇന്ത്യൻ ദൗർഭാഗ്യം പൂർത്തിയായത്. ജഡേജ 61 റണ്ണോടെ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ 367 റൺ വീതം രണ്ട് ടീമുകളും നേടിയിരുന്നു. രണ്ടാം ഇന്നിൻസിൽ ഇംഗ്ലണ്ടിൻ്റെ 192 ന് എതിരെ 170 ഇന്ത്യയുടെ എല്ലാ ബാറ്റർമാരും പുറത്തായി. ഇതോടെ പരമ്പരയിൽ 2 – 1 ന് ഇംഗ്ലണ്ട് മുന്നിലെത്തി.

Advertisements

58 ന് നാല് എന്ന നിലയിൽ നാലാം ദിനം ബാറ്റിംങ് അവസാനിപ്പിച്ച ഇന്ത്യയ്ക്ക് കാര്യമായ പ്രതീക്ഷകൾ തരാതെയാണ് ഓരോ മണിക്കൂറിലും ബാറ്റിംങ് തുടർന്നത്. 23 റൺ മാത്രം സ്‌കോർ ബോർഡിൽ ചേർത്തതിന് പിന്നാലെ ആർച്ചറിന്റെ ഉജ്വലമായ പന്തിൽ പന്ത് (9) പുറത്ത്. പത്ത് റൺ കൂടി സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും രാഹുലും (39) വീണു. വാഷിംങ്ടൺ സുന്ദർ (0) 82 ൽ വീണതോടെ ഇന്ത്യ അതിവേഗം ചുരുണ്ട് കൂടുമെന്ന പ്രതീതിയുണ്ടായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിതീഷ് കുമാർ റെഡിയ്‌ക്കൊപ്പം (13) ജഡേജയുണ്ടാക്കിയ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വൻ പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ, 112 ൽ വോക്‌സ് റെഡ്ഡിയെ വീഴ്ത്തിയത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി. പിന്നാലെ എത്തിയ ബുംറ നടത്തിയ പ്രതിരോധമാണ് ഇന്ത്യയ്ക്കും ജഡേജയ്ക്കും മുന്നോട്ട് പോകാനുള്ള ഊർജം നൽകിയത്. 54 പന്ത് നേരിട്ടബുംറ അഞ്ചു റൺ മാത്രം നേടി ജഡേജയ്ക്ക് കാവൽ നിന്നു. സ്റ്റോക്ക്‌സിനെ ഉയർത്തി അടിയ്ക്കാൻ ശ്രമിച്ചതോടെയാണ് ബുംറ പുറത്തായത്. സിറാജാണ് ഒടുവിൽ ജഡേജയ്ക്ക് കാവൽ നിന്നെങ്കിലും വിജയത്തിൽ എത്താനായില്ല. ഇംഗ്ലണ്ടിനുവേണ്ടി ആർച്ചറും സ്റ്റോക്ക്സും മൂന്നു വീതവും ക്രേസ് രണ്ടും ബഷീറും വോക്സും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles