കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം : 12 ജില്ലകളിൽ യെല്ലോ അലർട്ട്  ; ജാഗ്രത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മാഹിയിലും മഴയ്ക്ക് സാധ്യതയുണ്ട്.

രാവിലെ നാല് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉണ്ടായിരുന്നത്.  അതേസമയം തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

Hot Topics

Related Articles