ആലപ്പുഴ തുമ്പോളിയിൽ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തി ; കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴ നോർത്ത് പൊലീസിൻ്റെ പിടിയിൽ 

ആലപ്പുഴ :  തുമ്പോളി അരേശ്ശേരി ശ്രീ. സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ആലപ്പുഴ കളർകോട് പോരൂർ കോളനിയിൽ സുമേഷ് സൂശീലനെയാണ് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  സമീപ കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി ജില്ലയിലെ വിവധ ഭാഗങ്ങളിൽ മോഷണം നടത്തി വരികയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24 ഓളം കേസ്സുകളിൽ പ്രതിയാണ്. ആരാധാനലയങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും മോഷണം നടത്തിവരുന്നത്. ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുകേഷ് ജി.ബി യുടെ നിർദ്ദോശാനുസരണം എസ്.എച്ച്.ഒ എം.ജെ അരുൺ,  എസ്.ഐ. ദേവിക, എ.എസ്.ഐ അജയകുമാർ  സീനിയർ സിപിഒ മാരായ ഗിരീഷ്, ബിനിൽ, അൻവർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടുയത് , കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisements

Hot Topics

Related Articles