നീറ്റ് പരീക്ഷാ ക്രമക്കേട് : ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്ക് എതിരായ അറസ്റ്റ് ; കെ.എസ്.യു ആലപ്പുഴ ഹെഡ്​ പോസ്റ്റ്​ ഓഫിസിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം 

ആലപ്പുഴ:  കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​​​​ രാജ്യതലസ്ഥാനത്ത്​ സമരം നടത്തുന്ന വിദ്യാർഥികൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഹുൽഗാന്ധി ഉൾ​പ്പെടെയുള്ളള കോൺഗ്രസ്​ നേതാക്കളെ അറസ്റ്റിലും ​പ്രതിഷേധിച്ച്​ ആലപ്പുഴ ഹെഡ്​ പോസ്റ്റ്​ ഓഫിസിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസുമായി വാക്കുതർക്കവും കൈയാങ്കളിയും. ഹെഡ് പോസ്റ്റ് ഓഫിസിനകത്ത്​ പ്രതിഷേധം നടത്തിയ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടയിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്​റ്റേഷൻ ഇൻസ്പെക്ടർ മോശമായി സംസാരിച്ചുവെന്നും പിടിച്ചുവലിച്ചുവെന്നും ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പൊലീസിനെതിരെ തിരിഞ്ഞത്. ഇതോടെ പൊലീസും സമരക്കാരും തമ്മില്‍ അരമണിക്കൂറോളം വലിയ ഉന്തുംതള്ളലുമുണ്ടായി.

Advertisements

പോസ്റ്റ്​ ഓഫിസിന്​ മുന്നിൽ നിന്നു പ്രതിഷേധിച്ചിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറെ വൈകാതെ ഓഫിസിനകത്ത്​ കയറി കുത്തിയിരുന്നു പ്രതിഷേധം തുടങ്ങി. നേരത്തെ പാസ്​പോർട്ട്​ ഓഫിസിലേക്ക്​​ മാർച്ച്​ നടത്തുമെന്നാണ്​ പറഞ്ഞിരുന്നത്​. പൊലീസ്​ സ്ഥലത്ത്​ എത്തിയപ്പോഴേക്കും പോസ്റ്റ്​ ഓഫിസിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തി സമരം തുടങ്ങിയിരുന്നു. പോസ്റ്റ്​ ഓഫിസിനുള്ളിൽ ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രവർത്തകർ പോസ്റ്ററും  പതിച്ചു.  പ്രതിഷേധക്കാരെ പൊലീസ്​ അറസ്റ്റുചെയ്തുനീക്കുന്നതിനിടെയാണ്​ പ്രശ്നം തുടങ്ങിയത്​. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനെ പൊലീസ് പിടിച്ചുവലിച്ചുവെന്നും ‘‘എടീ, പോടീ’’ എന്ന് വിളിച്ചുവെന്നും ആരോപിച്ചായിരുന്നു തർക്കം. ഇതോടെ, അറസ്റ്റിനോട് വിസമ്മതിച്ച സമരക്കാർ സൗത്ത് സി.ഐക്കെതിരെ മുദ്രാവാക്യം വിളിച്ചു. മോശമായി സംസാരിച്ച ഇൻസ്​പെക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അരിതബാബു അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്​ സംഭവസ്ഥലത്തുനിന്ന്​ തന്നെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പല തവണ പിന്തിരിഞ്ഞെങ്കിലും വീണ്ടും പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളലുമുണ്ടായി. ഡി.വൈ.എസ്​.പി സ്ഥലത്തിയയാണ്​ സംഘർഷം അവസാനിപ്പിച്ചത്​. യൂത്ത് കോൺഗ്രസ്​ ജില്ല പ്രസിഡന്റ് ഡോ. എം.പി പ്രവീൺ, സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, മീനുസജീവ്, വിശാഖ് പത്തിയൂർ, അനന്തനാരായണൻ, നൂറുദ്ദീൻ കോയ, ആസിഫ് സെലക്ഷൻ, കൃഷണഅനു, റഫീഖ് പാലമേൽ, അഫ്സൽ പ്ലാമൂട്ടിൽ, ഷാജി ജമാൽ, ഷിജു താഹ, നീനു, അഖിൽ തോമസ്, നായിഫ് നാസർ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles