കോട്ടയം : ചാന്നാനിക്കാട് വയോജനവേദിയുടെയും പനച്ചിക്കാട് ഗവ. ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന വേദിഹാളിൽവച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ. ടോമിച്ചൻ ജോസഫ് പരിപാടി ഉത്ഘാടനം ചെയ്തു. വയോജനവേദി പ്രസിഡlന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് രജനി അനിൽ, ഗവ. ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശ്രീലത സി. വി. പഞ്ചായത്ത് മെമ്പർ എൻ. കെ. കേശവൻ, വയോജന വേദി സെക്രട്ടറി സി. കെ. മോഹനൻ, ജോ. സെക്രട്ടറി ഭൂവനേശ്വരിയമ്മ, കെ. ദേവകി, പി. പി. നാണപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഗവ. ആയുർവേദ ആശുപത്രി ഹർഷം പ്രൊജക്റ്റ് മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു ചന്ദ്രൻ വാർദ്ധക്യകാല മാനസിക ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ഡോ. ശ്രീലത സി. വി., ഡോ. അഞ്ജു ചന്ദൻ ഡോ. അഖിലേഷ് കെ. ആർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ ആളുകൾക്കും സൗജന്യമായി ആയുർവേദ ഔഷധങ്ങൾ വിതരണം ചെയ്തു.