തിരുവനന്തപുരം: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതിൽ പ്രതികരണവുമായി കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. വധശിക്ഷ നീട്ടിവെച്ചതിൽ വളരെ സന്തോഷം. ആശ്വാസവാർത്തക്ക് കാരണം കൂട്ടായ പരിശ്രമമാണെന്നും ശുഭവാർത്ത ഇനിയും വരുമെന്നും ഗവർണർ രാജേന്ദ്ര ആർലേകർ പറഞ്ഞു.
Advertisements
താൻ മാത്രമല്ല, നിരവധി പേർ ആത്മാർത്ഥതയോടെ ഇടപെടുന്നുണ്ട്. ഈ ശ്രമങ്ങളെല്ലാം സഫലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിമിഷ പ്രിയക്കായുള്ള ഇടപെടൽ തുടരുമെന്നും ഗവർണർ വ്യക്തമാക്കി. ഗവർണറുടെ പ്രതികരണം.