കുമരകത്ത് അനധികൃതമായിഅമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ പിടിയിൽ : പിടിയിലായത് ചെങ്ങളം സ്വദേശി

കോട്ടയം : കുമരകത്ത് അനധികൃതമായി
അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ പിടിയിൽ. ചെങ്ങളം വില്ലേജ് തിരുവാർപ്പ് പഞ്ചായത്ത് ഇടശ്ശേരിമന ഭാഗത്ത് കണ്ണന്തറ വീട്ടിൽ രാജേഷ് എന്നയാൾ ആണ് കുമരകം പോലീസിന്റെ പിടിയിലായത്. നിയമാനുസരണമുള്ള ലൈസന്‍സ്സോ മറ്റ് അധികാരപത്രങ്ങളൊ ഇല്ലാതെ അമിതമായ പലിശക്ക് പണം കടം കൊടുക്കുന്നതായി കുമരകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജി കെയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കുമരകം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ ടിയാന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണം കടം കൊടുത്തതിന്റെ രേഖകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, മുദ്ര പത്രം , കടം കൊടുക്കുന്നതിനായി കൈവശം സുക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം വരുന്ന രൂപയും വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളതും പ്രതിയെ അറസ്റ്റ് ചെയ്ത് കേരള മണി ലെൻഡിങ്ങ് ആക്ട് 1958 2012 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. എ എസ് ഐ ബൈജു , എ എസ് ഐ റോയി വർഗീസ് , സി പി ഒ മാരായ ആതിര , അഭിലാഷ് , അനീഷ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് വീട് റൈഡ് ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles