കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 16 ബുധനാഴ്ച വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുംകുന്നം ടൗൺ, പുന്നവേലി, പേക്കാവ്, കുമ്പിയ്ക്ക പുഴ, നെടുംകുന്നം മാർക്കറ്റ്, നെടുംകുന്നം പഞ്ചായത്ത്, കലവറ പടി, നിലം പൊഴിഞ്ഞ, വട്ടക്കാവ് ട്രാൻസ്ഫോമറിൻ്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സഫാ, തീക്കോയി വാട്ടർ സപ്ലെ, കല്ലേക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ കടുവാമുഴി, പുളിയംവെട്ടി കോളനി, റിംസ്, വാക്കാപറമ്പ്, വാഴമറ്റം, ക്രഷർ, സബ് സ്റ്റേഷൻ റോഡ് എന്നീ പ്രദേശങ്ങളിൽ 9.30 മുതൽ ആര് വരെയും പി ഡബ്യു ഡിയിൽ നിന്ന് ആവശ്യപ്പെട്ടതിൻ പ്രകാരം മരം മുറിക്കുന്ന ആവശ്യത്തിനായി മറ്റക്കാട്, കിഷോർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 3 വരെയും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം , എരുമ ഫാം , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് , ശാസ്താ അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും പുത്തൻക്കാവ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന തൈക്കൂട്ടം, കൊണ്ടോടി, വാഴപ്പറമ്പ് കെ ഡബ്യു എ വടക്കേടം, പോളിടെക്നിക്, ടോംസ് കോളേജ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ചേലമറ്റംപടി , കൊല്ലംപറമ്പ്, കുരുവിക്കാട് ,തോട്ടക്കാട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്വാമികവല ടവർ, പ്ലാമൂട്, ചകിരി, കാവിൽതാഴെമൂല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും മാത്തൻകുന്ന് ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചക്കാല,ഉദിക്കാമല,കീഴാ റ്റുകുന്നു,എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തൊമ്മൻമുക്ക്, പ്ലാസിഡ്, ക്രിസ്തു ജ്യോതി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിൽമ, പനയിടവാല തേപ്രവാൽ, മാധവൻ പടി,എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചെത്തിപ്പുഴ കടവ്, ചെത്തിപ്പുഴ പഞ്ചായത്ത് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുണ്ടുപാലം, തീപ്പെട്ടി കമ്പനി എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles