കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കറുകച്ചാൽ ഇലക്ട്രിക് സെക്ഷൻ്റെ പരിധിയിൽ വരുന്ന ദൈവം പടി,പാത്തിയ്ക്കൽ, അട്ടിപടി, കറ്റുവെട്ടി, മുതിരമല ഭാഗത്ത് രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽ വരുന്ന മണ്ണാത്തിപ്പാറ, ഓർവയൽ, ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5പിഎം വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള കാളച്ചന്ത , അനികോൺ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയും,ഇരവുചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള നടക്കപ്പാടം, നടക്കപ്പടം ഹോളോബ്രിക്ക്സ്, കുര്യച്ചൻപടി, ചൂരനോലി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ രണ്ട് വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരച്ചുവട്, ഉതിക്കാമല, എറികാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന യുവരശ്മി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും ആനമുക്ക്, കേരളബാങ്ക്, കാലായിപ്പടി, ചെറുവേലിപ്പടി, അഞ്ചൽകുറ്റി, കുട്ടനാട്, മിഷൻപള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 12 മണിവരെയും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊടിനാട്ടുംക്കുന്ന് , മേഴ്സി ഹോം , ഫ്രണ്ട്സ് ലൈബ്രറി , മുക്കാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ, ടി ടി എഫ്. ( തീക്കോയി ടി ഫാക്ടറി)എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.