നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കൽ : വിഷയത്തിൽ ശുഭ പ്രതീക്ഷ; തലാലിന്റെ കുടുംബത്തെ വീണ്ടും കണ്ടു; ഗോത്ര തലവൻമാരുമായും ചർച്ച നടത്തി 

ഇന്നലെ വീണ്ടും കണ്ടുവെന്നും യെമനിലെ ഗോത്ര തലവന്മാരുമായി ചർച്ച നടത്തിയെന്നും മധ്യസ്ഥ സംഘം പറയുന്നു. തുടർ ചർച്ചകളിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ശുഭ പ്രതീക്ഷയുണ്ടെന്നും മധ്യസ്ഥ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വധശിക്ഷ ഒഴിവാക്കുന്നതിനെതിരെ തലാലിൻ്റെ സഹോദരൻ രം​ഗത്തെത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.

Advertisements

നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകൾക്കിടയിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരൻ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് മധ്യസ്ഥതയിലൂടെയും സമാധാന ശ്രമങ്ങളിലൂടെയും കേൾക്കപ്പെടുന്നതും നേടപ്പെടുന്നതും പുതിയതോ അതിശയകരമോ ആയ ഒന്നല്ല… നമ്മുടെ കേസിന്റെ വർഷങ്ങളിലുടനീളം, രഹസ്യമായ ശ്രമങ്ങളും വലിയ മധ്യസ്ഥ ശ്രമങ്ങളും നടന്നിട്ടുണ്ട്, ഇത് സാധാരണവും പ്രതീക്ഷിതവുമാണ്. അതിനർത്ഥം, ഞങ്ങൾ അനുഭവിച്ച സമ്മർദ്ദങ്ങൾ ഞങ്ങളിൽ ഒന്നും മാറ്റിയിട്ടില്ല, ഞങ്ങളുടെ ആവശ്യം വ്യക്തമാണ്—നീതി (ക്വിസാസ്) മാത്രം, മറ്റൊന്നും അല്ല, കാര്യം എന്തുതന്നെയായാലും. ഇപ്പോൾ ഇത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു, ഞങ്ങൾ അത് പ്രതീക്ഷിച്ചിരുന്നില്ല—നിർഭാഗ്യവശാൽ—പ്രത്യേകിച്ചും, നടപ്പാക്കൽ നിർത്തിവെച്ചവർക്ക് ഏതെങ്കിലും രൂപത്തിലോ വിധത്തിലോ ഉള്ള അനുരഞ്ജന ശ്രമങ്ങളോടുള്ള ഞങ്ങളുടെ പൂർണ നിരാകരണം അറിയാം. എന്തായാലും, ശിക്ഷ നടപ്പാക്കൽ തീയതി നിശ്ചയിച്ചതിനുശേഷം ഇത്തരം ശ്രമങ്ങൾ വരുന്നത് മുമ്പത്തേക്കാൾ ബുദ്ധിമുട്ടാണ്. ഞങ്ങൾ ശിക്ഷ നടപ്പാക്കൽ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാൻ പ്രേരിപ്പിക്കില്ല, സമ്മർദ്ദം ഞങ്ങളെ ഇളക്കില്ല, പണം രക്തത്തിന് പകരമാകില്ല… സത്യം മറക്കപ്പെടുന്നില്ല… നീതി വരും,എത്ര ദൈർഘ്യമെടുത്താലും, ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടും.

Hot Topics

Related Articles