കോതനല്ലൂർ : പഞ്ചവർണ്ണ കുട്ടിൽ തയ്യാറാക്കിയ പെയിൻ്റ് തൂലികയിൽ ഒപ്പി എടുത്ത് വരച്ച ചിത്രങ്ങൾ പൗരാണികയിലേക്ക് വിരൽ ചൂണ്ടിയതോടെ ചിത്രങ്ങൾ അസ്വാദകമായി. കോതനല്ലൂർ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ സുരേഷ് പ്രത്യേക വൃതാനുഷ്ഠാനങ്ങളോടെ ദേവി ധ്യാനശ്ലോകം മനോമുകരത്തിൽ ധ്യാനിച്ച് വരച്ച ചിത്രങ്ങൾക്ക് മനോഹരിത കൂടി.
ആധുനികൊലത്തെ രാസ പദാർത്ഥങ്ങളിൽ നിർമ്മിച്ച ചായ കൂട്ടുകളാണ് ഇവിടെ ചിത്രകാരനായ കോതനല്ലൂർ സ്വദേശിയും ക്ഷേത്രത്തിലെ ഭക്തനും വാര്യത്തുപറമ്പിൽ വി കെ സുരേഷ് 42 ഉപയോഗിച്ചിരിക്കുന്നത്. ഭക്തിനിർഭരതയോടെ മൂന്നര മാസത്തെ പ്രയഗ്നമാണ് കോതനല്ലൂർ ക്ഷേത്രത്തിൻ്റെ ശ്രീ കോവിലിൻ്റെ മൂന്ന് വശങ്ങളിലെ ദേവി ദേവൻമാരുടെ ചുമർ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. കരിങ്കല്ലു കൊണ്ട് നിർമ്മിച്ച ക്ഷേത്രത്തിൻ്റെ കരിങ്കൽ ഭിത്തികളുടെ ഉപരിതലം മിനുസപ്പെടുത്താൻ ഒരു മാസം എടുത്തു. പിന്നീട് വെള്ളപൂശാൻ 20 ദിവസങ്ങളെടുത്തു, തുടർന്ന് കാവി മഞ്ഞ അഥവാ അക്ക്രിലിക് പെയിൻ്റ് കൊണ്ട് ചിത്ര നിർമ്മാണം ആരംഭിച്ചു. കാവി ചുവപ്പ്, കാവി പച്ച, കറുപ്പ്, വെളുപ്പ്, എന്നീ കളറിൽ കുട്ടിയ
പഞ്ചവർണ്ണ ങ്ങളിൽ ഒരുക്കിയ പെയിൻ്റ് മിശ്രിതവും ചില സന്ദർഭങ്ങളിൽ നീലകളറും ചേർക്കാറുണ്ട്. ചിത്രങ്ങളുടെ രൂപങ്ങളിൽ ഓരോ അവയവങ്ങളിലും വേണ്ട കളറുകൾ ഉപയോഗിക്കുമെന്ന് സുരേഷ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരമ്പരാഗത രീതിയിൽ കേരളത്തിലെ ചുമർ ചിത്രങ്ങൾ വരക്കാൻ വർണക്കൂട്ടുകൾ ഉണ്ടാക്കിയത് പച്ചിലച്ചായങ്ങളും, പഴച്ചാറുകളും മാത്രമല്ല ചുമർ ചിത്രങ്ങൾ തയാറാക്കാൻ കലാകാരൻമാർ ഉപയോഗിച്ചിരുന്നത് മണ്ണിൽ നിന്ന് കുഴിച്ചെടുത്ത ധാതുക്കളും രാസവസ്തുക്കളും ചെടികളുടേയും കായ്കളുടേയും ചാരുകൾക്ക് പുറമെ ചായങ്ങൾ നിർമ്മിക്കാൻ വെട്ടുകല്ലിൽ നിന്നും കാവിച്ചുവപ്പും, നീലനിറത്തിന് നീല അമരിച്ചെടിയുടെ ചാറിൽ നിന്ന് നീലനിറം ഉണ്ടാക്കിയിരുന്നു. മറ്റുകളർകൾക്ക് മനയോല, ചായില്യം, മാലക്കൈറ്റ് എന്ന ചെമ്പിൻ്റെ അയിരും ഇവർ ഉപയോഗിച്ചിരുന്നു. കല്ലിൽ നിന്ന് ചിത്രങ്ങളിലെ ചായം പൊളിഞ്ഞു പോകാതെയിരിക്കാൻ ഇവർ ശർക്കര നരങ്ങാ നീരിലും കരിക്കിൻ വെള്ളത്തിൽ ചാലിച്ച് ഉപയോഗിച്ചിരുന്നതായും, ബ്രഷുകൾക്ക് കോരപ്പുല്ല്, കൈത വേര്, കൂർപ്പിച്ചെടുത്ത മുളം തണ്ടുകളും ഉപയോഗിച്ചിരുന്നതായി താളിയോല ഗ്രന്ഥങ്ങളെ ഉദ്ധരിച്ച് സുരേഷ് ചൂണ്ടിക്കാട്ടി.
കോതനല്ലൂർ ദുർഗ്ഗാദേവിക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ സർവ്വാഭരണ വിഭൂഷിതയായ പാർവ്വതി ദേവി, ഗണപതി, യമനിൽ നിന്നും രക്ഷനേടാൻ ശിവനിൽ അഭയം പ്രാപിക്കുന്ന മാർക്കണ്ഡേയൻ, പ്രദോഷ സമയത്ത് പാർവ്വതി ദേവിയുടെ സാന്നിധ്യത്തിൽ നൃത്തം ചെയ്യുന്ന ശിവനൃത്തം, വാസുദേവനും ഉണ്ണിക്കണ്ണനും മഹാവിഷ്ണു, ദുർഗ്ഗാദേവി, സരസ്വതി എന്നീ ചിത്രങ്ങളാണ് ഇവിടെ സുരേഷ് 3 മാസം കൊണ്ട് പൂർത്തിയാക്കിയത്.
ചെറുപ്പത്തിലെ ചിത്ര രചനയിൽ തല്പരനായ ഇയാൾ പത്താംക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം കാലടി സർവ്വ കാലശാലയിൽ പ്രീഡിഗ്രിക്ക് സമാനമായ ചുമർ ചിത്ര കോഴ്സും തുടർന്ന് നാല് വർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സിൽ പഠനം പൂർത്തിയാക്കി. ദേവാലങ്ങളിലും ചില ഭവനങ്ങളിലും ചുവർചിത്രങ്ങൾ വരച്ചു വരുന്നു. ഭാര്യ വിദേശത്ത് ജോലി ചെയ്യുന്ന ജിനു സുരേഷ്, മക്കൾ ഗൗരിനന്ദ, ശിവനന്ദ എന്നീവർ വിദ്യാർത്ഥികളാണ്.